കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ ക്വിസായ ബിഗ് ക്യു ചാലഞ്ചിൽ കാസർകോട് ചട്ടഞ്ചാൽ എച്ച്എസ്എസിലെ കെ.സായന്ത്– കെ. കൃഷ്ണജിത്ത് ടീം ഒന്നാം സ്ഥാനം നേടി. 3 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണു സമ്മാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ ക്വിസായ ബിഗ് ക്യു ചാലഞ്ചിൽ കാസർകോട് ചട്ടഞ്ചാൽ എച്ച്എസ്എസിലെ കെ.സായന്ത്– കെ. കൃഷ്ണജിത്ത് ടീം ഒന്നാം സ്ഥാനം നേടി. 3 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണു സമ്മാനം.

പാലക്കാട് ഷൊർണൂർ കല്ലിപ്പാടം കാർമൽ സിഎംഐ സ്കൂളിലെ ആദിത്യ കൃഷ്ണ– കാർത്തിക് അരുൺ ടീമിനാണു രണ്ടാം സ്ഥാനം. 

ADVERTISEMENT

മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ എച്ച്എസ്എസിലെ ശ്രീനാഥ് സുധീഷ് – നവനീത് കൃഷ്ണ ടീം മൂന്നാമതെത്തി. രണ്ടു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരുലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും.

ചലച്ചിത്ര താരം അനൂപ് മേനോൻ സമ്മാനങ്ങൾ നൽകി. സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഗോപിനാഥ് മുതുകാടാണു ക്വിസ് നയിച്ചത്.

ADVERTISEMENT

ബിഗ് ക്യു പ്രാഥമിക മത്സരങ്ങളിൽ രണ്ടായിരത്തിലേറെ സ്കൂളുകളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു. തുടർന്നുള്ള ജില്ലാ റൗണ്ടിൽ വിജയിച്ചെത്തിയവരാണു സംസ്ഥാന തലത്തിൽ മാറ്റുരച്ചത്. 

സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.

ADVERTISEMENT

English Summary: Manorama Big Q quiz winners