പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചു. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചു. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രാവീണ്യമുള്ള അവർ നടി, നാടകകൃത്ത്, സംവിധായിക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ ആക്ടിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. അഹമ്മദാബാദിൽ മല്ലികയുടെ മേൽനോട്ടത്തിലുള്ള ദർപണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സും പ്രശസ്തമാണ്.

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുള്ള അവർക്ക് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൃണാളിനി സാരാഭായി പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്.

ADVERTISEMENT

കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ മാറ്റിയതിന്റെ തുടർച്ചയായാണ് മല്ലിക സാരാഭായിയുടെ നിയമനം. ഇതുവരെ സാംസ്കാരിക മന്ത്രി വി.എൻ.വാസവനു താൽക്കാലിക ചുമതല നൽകിയിരിക്കുകയായിരുന്നു.

കലാമണ്ഡലത്തിന്റെ ചട്ടങ്ങൾ അനുസരിച്ചും യുജിസിയുമായുള്ള ധാരണപ്രകാരവും മറ്റു സർവകലാശാലാകളിൽനിന്നു വ്യത്യസ്തമായി ഇവിടെ ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്.

ADVERTISEMENT

English Summary: Kerala government appoints Mallika Sarabhai as Kerala Kalamandalam Chancellor