തിരുവനന്തപുരം ∙ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം പിഎസ്‌സിക്കു നേരിട്ടറിയാൻ കഴിയുന്ന സോഫ്റ്റ്‌വെയർ തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനു നിർദേശം നൽകിയതായി നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴത്തെ സമ്പ്രദായം മാറേണ്ടതുണ്ട്. ഒരാൾ സർക്കാർ സർവീസിൽ കയറുമ്പോൾത്തന്നെ അയാളുടെ വിരമിക്കൽ തീയതിയും അറിയാം. അപൂർവം അവസരങ്ങളിൽ ഒഴികെ ഈ തീയതിയിൽ വിരമിക്കും. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി സോഫ്റ്റ്‌വെയർ തയാറാക്കിയാൽ ഒഴിവുകൾ പിഎസ്‍സിക്കു കൃത്യമായി മനസ്സിലാക്കാം. പ്രത്യേക റിപ്പോർട്ടിങ് ആവശ്യമില്ല. 

ADVERTISEMENT

നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ പിഎസ്‍സി എല്ലാ മാർഗവും തേടുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തുമ്പോൾ അപേക്ഷകരിൽ ഗണ്യമായ എണ്ണം ഹാജരാകാത്ത സ്ഥിതിയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണു പൊതുവായ യോഗ്യതയുള്ള തസ്തികകൾക്കായി പ്രാഥമിക പരീക്ഷകൾ നടത്തുന്നത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം ഓരോ തസ്തികയ്ക്കായി മുഖ്യപരീക്ഷകളും നടത്തുന്നു. ഇത്തരത്തിലുള്ള പരീക്ഷാനടത്തിപ്പ് രണ്ടുതവണ പരാതിയ്ക്കിടയില്ലാത്തവിധം നടത്തിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാൽ, എൻട്രി കേഡർ തസ്തികകൾ വെട്ടിക്കുറച്ചെന്നും പിഎസ്‌സി റാങ്ക് പട്ടികയുള്ളപ്പോൾ താൽക്കാലിക നിയമനം നടത്തുന്നുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. 

ADVERTISEMENT

നിലവിൽ വകുപ്പ് മേധാവികൾ ഇ വേക്കൻസി സോഫ്റ്റ്‌വെയർ വഴി പിഎസ്‍സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്നാണു നിർദേശം. എന്നാൽ, പല വകുപ്പിലും ഇതു പാലിക്കുന്നില്ല. പഴയ രീതിയിൽ തപാലായും ഇ മെയിൽ ആയും അയയ്ക്കുന്നവരുണ്ട്. ഒഴിവുകൾ നഷ്ടപ്പെടാതിരിക്കാൻ പിഎസ്‍സി ഇതു സ്വീകരിക്കുകയും ചെയ്തുപോരുന്നു. അടുത്ത വർഷത്തെ മുഴുവൻ ഒഴിവുകളും ഈ വർഷം നവംബർ 30 ന് അകം അറിയിക്കണമെന്ന നിർദേശം 2 മാസം മുൻപു പിഎസ്‍സി നൽകിയിരുന്നു. എത്രപേർ അറിയിച്ചു എന്ന കണക്കു പുറത്തുവന്നിട്ടില്ല. 

English Summary: Software for PSC to know vaccancies