തിരുവനന്തപുരം ∙ സ്പീക്കർ പദവിയിൽ എ.എൻ.ഷംസീർ തിളങ്ങുന്നുണ്ടെന്നു മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി. എംഎ‍ൽഎമാരുടെ നിരയിൽ ഇരുന്നപ്പോൾ പ്രതിപക്ഷത്തിനെതിരെ ആക്രമണോത്സുകത പ്രകടിപ്പിച്ചിരുന്ന ഷംസീർ, സ്പീക്കർ കസേരയിൽ ഇരുന്ന് എല്ലാവരുടെയും അംഗീകാരം നേടിയെടുക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു. ആശീർവാദം തേടാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്പീക്കർ പദവിയിൽ എ.എൻ.ഷംസീർ തിളങ്ങുന്നുണ്ടെന്നു മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി. എംഎ‍ൽഎമാരുടെ നിരയിൽ ഇരുന്നപ്പോൾ പ്രതിപക്ഷത്തിനെതിരെ ആക്രമണോത്സുകത പ്രകടിപ്പിച്ചിരുന്ന ഷംസീർ, സ്പീക്കർ കസേരയിൽ ഇരുന്ന് എല്ലാവരുടെയും അംഗീകാരം നേടിയെടുക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു. ആശീർവാദം തേടാനും നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷത്തിനു ക്ഷണിക്കാനുമായി എ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയതായിരുന്നു സ്പീക്കർ. 

കോടിയേരി ബാലകൃഷ്ണന്റെ പ്രിയശിഷ്യനായിരുന്ന സ്പീക്കർ, വീട്ടിലെത്തിയപ്പോൾ ആന്റണിയുടെ സംസാരം കൂടുതൽ കോടിയേരിയെക്കുറിച്ചായി. കോടിയേരിയുമായി ഉണ്ടായിരുന്ന അടുപ്പം അദ്ദേഹം ഓർത്തെടുത്തു. കോടിയേരിയിലെ മലബാർ കാൻസർ സെന്ററിനെക്കുറിച്ചു പറഞ്ഞ ആന്റണി സംസ്ഥാനത്തു കാൻസർ രോഗം വർധിക്കുന്നതിന്റെ ആശങ്കയും പങ്കുവച്ചു.

ADVERTISEMENT

പൊന്നാടയും മെമന്റോയുമായാണു സ്പീക്കർ എത്തിയതെങ്കിലും പൊന്നാട സ്വീകരിക്കുന്ന രീതിയില്ലെന്നു പറഞ്ഞ് ആന്റണി സ്നേഹപൂർവം നിരസിച്ചു. നിയമസഭയുടെ മെമന്റോ സ്പീക്കർ  സമ്മാനിച്ചു.

English Summary: AN Shamseer visits AK Antony