മൂന്നാർ ∙ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതൽ ശിക്ഷാർഹമാണ്. സ്വന്തമായി കൃഷി ചെയ്യുന്നതും നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതൽ ശിക്ഷാർഹമാണ്. സ്വന്തമായി കൃഷി ചെയ്യുന്നതും നിരോധിച്ചു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. 

പശ്ചിമഘട്ടത്തിൽപെട്ട മൂന്നാർ, തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്. ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്. 2030ൽ ആണ് അടുത്ത നീലക്കുറിഞ്ഞി വസന്തം. 

ADVERTISEMENT

English Summary: Centre declares Neelakurinji as protected species