കൊച്ചി ∙ ശബരിമലയിൽ കൃത്യമായ ഭക്ഷ്യ സുരക്ഷ ഓഡിറ്റ് നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷ നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണിതെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമലയിൽ കൃത്യമായ ഭക്ഷ്യ സുരക്ഷ ഓഡിറ്റ് നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷ നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണിതെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫിസർ, ഭക്ഷ്യ സുരക്ഷ കമ്മിഷണർ, കേന്ദ്ര ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർക്കാനും നിർദേശിച്ചു. ഹർജി 24നു പരിഗണിക്കും.

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പരിധിയിൽ കൂടുതൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതു സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ഇതു കോടതി ചൂണ്ടിക്കാണിച്ചത്. ഏലയ്ക്കയും മറ്റു വസ്തുക്കളും പരിശോധിക്കാനുള്ള സൗകര്യം പമ്പയിലെ ലാബിൽ ഇല്ലെന്നു കോടതി പറഞ്ഞു. എന്നാൽ ഏലയ്ക്ക ഓർഡറുകൾ നൽകിയിരിക്കുന്നതു പമ്പയിലെ ലാബിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം ലാബിലെയും പമ്പയിലെ ലാബിലെയും റിപ്പോർട്ടുകൾ തമ്മിലുള്ള വലിയ വ്യത്യാസവും കോടതി ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Food safety audit must conducted in Sabarimala orders Kerala High Court