പാലക്കാട് ∙ ഹർത്താലിന് 5 മാസം മുൻപു കെ‍ാല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായി ജപ്തി നോട്ടിസ് നൽകിയ സംഭവത്തിൽ തുടർനടപടി എന്തു വേണമെന്നു ചോദിച്ച് ആഭ്യന്തരവകുപ്പിനു റവന്യു വകുപ്പു കത്തയച്ചു. ആഭ്യന്തരവകുപ്പ് തന്ന പട്ടിക അനുസരിച്ചു ജപ്തി നടപടികൾ നടത്തുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഹർത്താലിന് 5 മാസം മുൻപു കെ‍ാല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായി ജപ്തി നോട്ടിസ് നൽകിയ സംഭവത്തിൽ തുടർനടപടി എന്തു വേണമെന്നു ചോദിച്ച് ആഭ്യന്തരവകുപ്പിനു റവന്യു വകുപ്പു കത്തയച്ചു. ആഭ്യന്തരവകുപ്പ് തന്ന പട്ടിക അനുസരിച്ചു ജപ്തി നടപടികൾ നടത്തുകയായിരുന്നു. പക്ഷേ, വിവാദമായ പശ്ചാത്തലത്തിൽ ഇനിയുള്ള ഔദ്യോഗികമായ നടപടികൾ എങ്ങനെ വേണമെന്നു നിർദേശിക്കണമെന്നു ജില്ലാ പൊലീസ് മേധാവിക്കു റവന്യു റിക്കവറി വിഭാഗം ഡപ്യൂട്ടി കലക്ടർ നൽകിയ കത്തിൽ പറയുന്നു. 17 വർഷത്തോളമായി വിദേശത്തുള്ളയാളുടെ പേരിൽ ജപ്തി നോട്ടിസ് നൽകിയ സംഭവത്തിലും അഭിപ്രായം തേടിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നാശനഷ്ടം നികത്താൻ സ്വത്തു കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് അഭ്യന്തരവകുപ്പ് റവന്യുവകുപ്പിനു പട്ടിക നൽകിയത്. ഹർത്താലിന് 5 മാസം മുൻപ്, 2022 ഏപ്രിൽ 15നു കൊല്ലപ്പെട്ട സുബൈറിന്റെ പേര് പട്ടികയിൽ ഉൾപ്പെടുകയും റവന്യു വകുപ്പു വീട്ടിൽ ചെന്നു ജപ്തി നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. സുബൈർ കൊല്ലപ്പെട്ട കാര്യം അറിയിച്ചിരുന്നെന്നും നിർബന്ധപൂർവം നോട്ടിസ് ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശിച്ച പ്രകാരം ജപ്തി നടപടികൾ നടത്തേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇതു നടത്തുകയാണു ചെയ്തതെന്നും റവന്യു വകുപ്പു പറയുന്നു. 

ADVERTISEMENT

English Summary: Revenue department letter to home department regarding attachment of murdered popular front leader assets