തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയും ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു പങ്കും സംസ്ഥാന ബജറ്റിൽ അനുവദിക്കാൻ സാധ്യത. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയും ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു പങ്കും സംസ്ഥാന ബജറ്റിൽ അനുവദിക്കാൻ സാധ്യത. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, 2 ഗഡുക്കളെ നൽകിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നൽകുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം ഇൗ സാമ്പത്തിക വർഷത്തേക്കും (2022–23), നാലാം ഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും (2023–24) മാറ്റിവച്ചെങ്കിലും ഇതു വരെ ഇൗ വർഷത്തെ കുടിശിക നൽകിയില്ല. ഇത് അടുത്ത വർഷം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാനാണു സാധ്യത. 

കുടിശികത്തുക വാങ്ങാൻ കഴിയാതെ ഒട്ടേറെ പെൻഷൻകാർ കഴിഞ്ഞ വർഷം മരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൻഷൻകാരുടെ വിവിധ സംഘടനകൾ സർക്കാരിനു നൽകിയ നിവേദനവും സിപിഎമ്മിന്റെ നിർദേശവും കണക്കിലെടുത്താണ് കുടിശിക നൽകാൻ മാർഗമുണ്ടോ എന്നു പരിശോധിക്കുന്നത്. കുടിശിക വിതരണം ചെയ്യാനുള്ള സൗകര്യം അടുത്തിടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഒരുക്കിയിരുന്നു. കുടിശിക സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ അന്ത്യശാസനവും നൽകി. 

ADVERTISEMENT

സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി 1 മുതൽ 4 ഗഡു ക്ഷാമബത്തയാണ് നൽകാനുള്ളത്. ആകെ 11%. ഇതിൽ ആദ്യ ഗഡുവായ 2% അനുവദിക്കാനാണു സാധ്യത. ജീവനക്കാർക്കും പെൻഷൻകാർക്കും യുജിസി അധ്യാപകർക്കുമായി ആകെ 19,000 കോടിയുടെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതു മുഴുവൻ കൊടുത്തു തീർക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല സർക്കാർ. അടുത്ത വർഷം ഇപ്പോഴത്തേതിനെക്കാൾ പ്രതിസന്ധി കൂടാനാണു സാധ്യത. അതിനാലാണ് ചെറിയ ആശ്വാസമെന്ന നിലയിൽ കുടിശികയുടെ ഒരു പങ്കെങ്കിലും ബജറ്റിൽ പ്രഖ്യാപിച്ചു വിതരണം ചെയ്യാൻ കഴിയുമോ എന്നു സർക്കാർ പരിശോധിക്കുന്നത്.

നികുതി വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല: മന്ത്രി

ADVERTISEMENT

ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ‌. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്. കാരണം, 1960ലോ 1970ലോ വാങ്ങിയ നികുതി തന്നെ ഇപ്പോഴും വാങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വഴി ഇത്തവണ വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ല. എന്നാൽ‌, ചെറിയ പദ്ധതികൾ പ്രഖ്യാപിക്കും. പെൻഷൻ പ്രായം കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് ഒരു നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Chance to allocate one instalment of pension arrears in kerala budget