തിരുവനന്തപുരം∙ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരിൽ 79% പേർ തുടക്കമിടുന്നതു സുഹൃത്തുക്കൾ വഴിയെന്ന് എക്സൈസ് വകുപ്പിന്റെ സാംപിൾ സർവേ റിപ്പോർട്ട്. 80% പേർ ലഹരി ഉപയോഗിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം. ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെ ലഹരിമരുന്നിലേക്കു നയിക്കുന്നത്. 10നും 15നും ഇടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരിൽ  79% പേർ തുടക്കമിടുന്നതു സുഹൃത്തുക്കൾ വഴിയെന്ന് എക്സൈസ് വകുപ്പിന്റെ സാംപിൾ സർവേ റിപ്പോർട്ട്. 80% പേർ ലഹരി ഉപയോഗിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം. ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെ ലഹരിമരുന്നിലേക്കു നയിക്കുന്നത്. 10നും 15നും ഇടയിൽ പ്രായത്തിൽ ലഹരി ഉപയോഗം തുടങ്ങുന്നവരാണു കൗമാരക്കാരിൽ 70 ശതമാനവും. എക്സൈസ് വകുപ്പ് 2020ൽ റജിസ്റ്റർ ചെയ്ത ലഹരിമരുന്നു കേസുകളിലെ 21 വയസ്സിൽ താഴെയുള്ളവരിലും വിമുക്തിയുടെ ലഹരിവിമോചന കേന്ദ്രങ്ങളിലും കൗൺസലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തിയവരിലുമാണു സർവേ നടത്തിയത്. കേസിൽപെട്ട 155 പേർ ഉൾപ്പെടെ 600 പേർ സർവേയിൽ പങ്കെടുത്തു. 

സർവേ റിപ്പോർട്ട് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനു നൽകി മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. അഡീഷനൽ എക്സൈസ് കമ്മിഷണർ ഡി.രാജീവ്, ജോയിന്റ് കമ്മിഷണർമാരായ ആർ.ഗോപകുമാർ, എ.ആർ.സുൽഫിക്കർ, പി.വി.ഏലിയാസ്, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാരായ ബി.രാധാകൃഷ്ണൻ, സലിം എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ സഹായത്തോടെ ഒരു ലക്ഷം കൗമാരക്കാരിൽ നിന്നു വിവരമെടുത്ത് സമഗ്ര സർവേ നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. 

English Summary: Excise survey on youth drug addiction