കൊച്ചി ∙ ഡ്രൈവർ മദ്യപിച്ചു വാഹനമോടിച്ചാലും അപകടത്തിനിരയാകുന്ന തേഡ് പാർട്ടിക്കു നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് ഉടമയുടെയും ഡ്രൈവറുടെയും പക്കൽ നിന്ന് ഈ തുക തിരിച്ചു പിടിക്കാൻ കമ്പനിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹരിയുടെ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നതു വ്യവസ്ഥയുടെ ലംഘനമാണെന്നു പോളിസി സർട്ടിഫിക്കറ്റിൽ പറഞ്ഞാലും അപകടത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാനുള്ള കമ്പനിയുടെ ബാധ്യത ഒഴിവാകുന്നില്ല. ഡ്രൈവർ മദ്യ ലഹരിയിലാണോ എന്ന കാര്യം ഇരയാകുന്നയാൾ അറിയേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. 

ADVERTISEMENT

മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. 2013 ഡിസംബർ 13ന് ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുണ്ടായ അപകടത്തിൽ ഹർജിക്കാരനു ഗുരുതരമായി പരുക്കേറ്റിരുന്നു. മഞ്ചേരി ട്രൈബ്യൂണൽ 2.4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതു കുറവാണെന്നു പരാതിപ്പെട്ടാണു ഹർജി. 

കാർ ‍ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നു നാഷനൽ ഇൻഷുറൻസ് കമ്പനി വാദിച്ചു. എന്നാൽ, പോളിസി നിലവിലുള്ളപ്പോൾ അപകടത്തിന് ഇരയാകുന്നവർക്കുളള തേഡ് പാർട്ടി ഇൻഷുറൻസ് നൽകാൻ കമ്പനിക്കു ബാധ്യതയുണ്ടെന്നും ഇൻഷുറൻസ് എടുത്തവരിൽ നിന്നു പിന്നീട് ഈ തുക ഈടാക്കാമെന്നും സുപ്രീം കോടതിയുടെയും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെയും മുൻകാല വിധികളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജി നൽകിയ തീയതി മുതൽ 7% പലിശ സഹിതം നഷ്ടപരിഹാര തുക കമ്പനി 2 മാസത്തിനകം നൽകണം. ട്രൈബ്യൂണൽ നിശ്ചയിച്ച നഷ്ടപരിഹാര തുകയിൽ 39,000 രൂപയുടെ വർധന അനുവദിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : High court direction to give accident compension to third party even though driver was drunk