തിരുവനന്തപുരം ∙ വീടുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്ന് നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞം കെട്ടിടമുടമകളെ വലയ്ക്കുന്നു.

തിരുവനന്തപുരം ∙ വീടുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്ന് നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞം കെട്ടിടമുടമകളെ വലയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വീടുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്ന് നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞം കെട്ടിടമുടമകളെ വലയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വീടുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്ന് നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞം കെട്ടിടമുടമകളെ വലയ്ക്കുന്നു. മാർച്ച് 31 വരെയാണ് കുടിശിക പിരിക്കൽ. 1995 നവംബർ മൂന്നിനു ശേഷം 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചു നിർമിച്ച വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ചെലവഴിച്ച തുകയുടെ 1% ആണ് നിബന്ധനകൾക്കും വിധേയമായി ഒറ്റത്തവണ സെസ്. 2000 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് 17,000 രൂപയ്ക്കു മുകളിലാണ് നോട്ടിസ് പ്രകാരം പണം അടയ്ക്കേണ്ടിവരുന്നത്.

ജില്ലാ ലേബർ ഓഫിസർമാർക്ക് കോടികളുടെ ടാർഗറ്റ് നൽകിയാണ് തൊഴിൽ വകുപ്പിന്റെ കുടിശിക പിരിക്കൽ. സെസ് പിരിക്കുന്നത് തൊഴിൽ വകുപ്പിൽ നിന്നു തദ്ദേശവകുപ്പിലേക്ക് മാറ്റുന്ന നടപടി അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് തൊഴിൽ വകുപ്പിന്റെ പിരിവ്. ഇത്രയും തുക ഒറ്റത്തവണയായി അടയ്ക്കേണ്ടിവരുന്നത് ബാധ്യതയാവും.

ADVERTISEMENT

വില്ലേജ് ഓഫിസിൽ ഒറ്റത്തവണ കെട്ടിട നികുതിയടയ്ക്കുമ്പോൾ നൽകുന്ന വിവരം ശേഖരിച്ച് ആ വിലാസങ്ങളിലേക്കാണ് തൊഴിൽവകുപ്പ് നോട്ടിസ് അയയ്ക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടുകൾക്ക് വലിയ തുക കുടിശികയുടെ നോട്ടിസ് വരുമ്പോഴുള്ള പ്രതിസന്ധിയിലാണ് വീട് ,കെട്ടിട ഉടമസ്ഥർ.

നിർമാണത്തിന്റെ തുടക്കത്തിൽത്തന്നെ ലേബർ ഓഫിസിലെത്തി അപേക്ഷ നൽകി അഡ്വാൻസ് തുക അടയ്ക്കുകയും പണി പൂർത്തിയാകുമ്പോൾ ബാക്കി അടയ്ക്കുകയും വേ‌ണമെന്നാണ് വ്യവസ്ഥയെന്ന് തൊഴിൽവകുപ്പ് അധികൃതർ വിശദീകരിക്കുന്നു. ലേബർ ഓഫിസിൽ പണം അടയ്ക്കാൻ നോട്ടിസ് വരുമ്പോഴാണ് പലരും ഇൗ സെസിനെക്കുറിച്ച് അറിയുന്നത്. 1996 ലെ കെട്ടിട നിർമാണ ക്ഷേമ സെസ് നിയമപ്രകാരം നേരത്തേ തന്നെ ഇത് ഇൗടാക്കുന്നുണ്ടെന്നാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം.

ADVERTISEMENT

സെസ് ഇൗടാക്കുന്ന രീതി

10 ലക്ഷത്തിൽ താഴെ നിർമാണച്ചെലവ് ഉള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് നൽകേണ്ടതില്ല. കുടിശിക പിരിക്കുമ്പോൾ, കെട്ടിടങ്ങളുടെ തറ വിസ്തീർണവും (പ്ലിന്ത് ഏരിയ) കാലപ്പഴക്കവും അനുസരിച്ചാണ് സെസ് നിർണയിക്കുക.

ADVERTISEMENT

പഴയ കെട്ടിടങ്ങളിൽ ചിലതിന് സെസിൽ ഇളവ് ഉണ്ട്. കെട്ടിടം നിർമിച്ച വർഷങ്ങളുടെ അടിസ്ഥാനത്തിൽ 1995-1999, 2000-2004, 2005-2009, 2010-2014, 2015 നു ശേഷം എന്നും പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ 100 ചതുരശ്ര മീറ്റർ (1077 ചതുരശ്രയടി) വരെ, 400 ചതുരശ്ര മീറ്ററിനു (4306 ചതുരശ്രയടി) മുകളിൽ എന്ന അടിസ്ഥാനത്തിലും സ്ലാബുകൾ ആയി കെട്ടിടങ്ങളെ തരം തിരിച്ചിട്ടുണ്ട്. 1995 - 1999 കാലയളവിൽ നിർമിച്ച ഗാർഹിക ആവശ്യങ്ങൾക്കുള്ള 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കും 2000-2004ൽ 185 ചതുരശ്ര മീറ്റർ, 2005-2009ൽ 154 ചതുരശ്ര മീറ്റർ, 2010-2014ൽ 128 ചതുരശ്ര മീറ്റർ, 2015നു ശേഷം നിർമിച്ച 106 ചതുരശ്ര മീറ്റർ വരെ വിസ്തീർണവും ഉള്ള ഗാർഹിക കെട്ടിടങ്ങൾക്കും സെസ് നൽകേണ്ട.

English Summary : House, commercial building owners welfare cess arrear collection