തിരുവനന്തപുരം ∙ ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ബജറ്റിൽ 3 പ്രഖ്യാപനങ്ങളുണ്ട്. 1. സർക്കാർ ഏജൻസികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നടക്കണം. ഇതിനായി ബജറ്റ് വകയിരുത്തലിനുള്ളിൽനിന്നു കൂടുതൽ വികസന, ക്ഷേമ പദ്ധതികൾക്കു ധനസഹായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ബജറ്റിൽ 3 പ്രഖ്യാപനങ്ങളുണ്ട്.

1. സർക്കാർ ഏജൻസികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നടക്കണം. ഇതിനായി ബജറ്റ് വകയിരുത്തലിനുള്ളിൽനിന്നു കൂടുതൽ വികസന, ക്ഷേമ പദ്ധതികൾക്കു ധനസഹായം നൽകാൻ 100 കോടി രൂപ നീക്കിവച്ചു. ഏറ്റവും മികച്ച നിർദേശങ്ങൾ തിരഞ്ഞെടുത്ത് സഹായം അനുവദിക്കും.

ADVERTISEMENT

2. പദ്ധതിച്ചെലവു വിലയിരുത്തുന്നതിനുള്ള പ്ലാൻ സ്പേസ് വെബ് പോർട്ടലിന്റെ പുതിയ എഡിഷനിൽ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമതയും ഉൽപാദനക്ഷമതയും താരതമ്യം ചെയ്യാൻ സംവിധാനമുണ്ടാകും. ചെലവാക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ഉണ്ടാകുന്നു എന്ന് ഉറപ്പാക്കും. പ്ലാൻ സ്പേസിന്റെ അധികച്ചെലവിലേക്ക് ഒരു കോടി രൂപ വകയിരുത്തി.

3. വകുപ്പുകളും സ്ഥാപനങ്ങളും വാർഷിക റിപ്പോർട്ട് തയാറാക്കുന്നത് പുനരാരംഭിക്കും. റിപ്പോർട്ടിന്റെ മാതൃകയും രീതിശാസ്ത്രവും നിശ്ചയിച്ച് പരിശീലനം നൽകാൻ ഐഎംജിയെ ചുമതലപ്പെടുത്തി.

ADVERTISEMENT

ധനകാര്യത്തിൽ ത്രിതല നയം

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ധനകാര്യ നയത്തെ അതിജീവിക്കാൻ സംസ്ഥാനം ത്രിതല നയം സ്വീകരിക്കും.

ADVERTISEMENT

1. ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങൾ തകർക്കുന്നതും സംസ്ഥാനങ്ങളുടെ ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നതുമായ നയങ്ങൾക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകളുമായി ചേർന്നു ചെറുത്തുനിൽപ്.

2. നികുതി-നികുതിയിതര വരുമാനം പരമാവധി വർധിപ്പിക്കും.

3. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കും. കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർധിപ്പിച്ചു കൂടുതൽ വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തും. ഭരണസംവിധാനത്തെ വിജ്ഞാന സമൂഹത്തിനു ചേർന്ന വിധത്തിൽ പുനഃസംഘടിപ്പിക്കും.

English Summary : Kerala budget 2023 proposals for government departments