തിരുവനന്തപുരം ∙ ലീറ്ററിനു 2 രൂപ ഇന്ധന സെസും നികുതി– നിരക്കു വർധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21,797.86 കോടി രൂപ. ഇതിൽ 7100.32 കോടി 5 വർഷമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലീറ്ററിനു 2 രൂപ ഇന്ധന സെസും നികുതി– നിരക്കു വർധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21,797.86 കോടി രൂപ. ഇതിൽ 7100.32 കോടി 5 വർഷമായി കുടിശികയാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ‌ (സിഎജി) 2020–21ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ഇന്ധന സെസിലൂടെ ഒരു വർഷം ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടിയാണ് ഇങ്ങനെ പിരിച്ചെടുക്കാനുള്ളത്. കുടിശിക വരുത്തിയതിൽ വകുപ്പുകളും വൻകിടക്കാരുമുണ്ട്. സിഎജി റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വച്ചു. 

ADVERTISEMENT

പ്രധാന കണ്ടെത്തലുകൾ

∙ 2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം പിരിച്ചെടുക്കാനാകാത്ത തു‌ക ആകെ റവന്യു വരുമാനത്തിന്റെ 22% വരും.

∙ ആകെ കുടിശികയിൽ 6422 കോടി രൂപ സർക്കാർ വകുപ്പുകളിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കിട്ടാനുണ്ട്. 

∙ ജിഎസ്ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫിസുകളിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് 471 കോടിയുടെ ക്രമക്കേട്. 

ADVERTISEMENT

∙ ഉൽപന്നങ്ങൾക്ക് തെറ്റായ നികുതിനിരക്ക് ചുമത്തിയതുമൂലം വരുമാനത്തിൽ 11 കോടിയുടെ കുറവുണ്ടായി. രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനാൽ 7.54 കോടി നഷ്ടപ്പെട്ടു. തേയിലയ്ക്കുള്ള നികുതി തെറ്റിച്ചതിനാൽ നഷ്ടപ്പെട്ടത് 6.36 കോടി.

പാലക്കാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലെത്തിയതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. ചിത്രം: ജിൻസ് മൈക്കിൾ∙മനോരമ

∙ നികുതി റിട്ടേൺ‌ സമർപ്പിച്ചവർക്ക് അനർഹമായ ഇളവു നൽകിയതുവഴി നഷ്ടം 9.72 കോടി.

∙ സംസ്ഥാനാന്തര വ്യാപാരത്തിന്റെ നികുതി നിരക്കിൽ പിഴവുവരുത്തി–നഷ്ടം 12.38 കോടി.

∙ പിഴ ചുമത്താത്തതിനാൽ ബാർ ഹോട്ടലുകളിൽനിന്ന് 88 കോടി കിട്ടിയില്ല. ബാർ ലൈസൻസ് കൈമാറ്റത്തിന് 26 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിൽ വീഴ്ച.  

ADVERTISEMENT

∙ ഫ്ലാറ്റുകളുടെ ന്യായവില നിർണയിക്കുന്നതിലെ പോരായ്മ കാരണം 1.51 കോടി നഷ്ടം. 

പാവപ്പെട്ട ആളുകൾക്കു പണം ലഭ്യമാക്കാൻ ചില നടപടികൾ വേണ്ടി വരും. ആളുകളെ പ്രയാസത്തിലാക്കാനല്ല, കൂടുതൽ നല്ല രീതിയിൽ സഹായിക്കാനാണ് 2 രൂപ ഇന്ധന സെസ് ഏർപ്പെടുത്തുന്നത്.

കുടിശികയ്ക്കു കാരണം കേസുകൾ: സർക്കാർ 

തിരുവനന്തപുരം ∙ സിഎജി ചൂണ്ടിക്കാട്ടിയ മിക്ക നികുതി കുടിശികകൾക്കും കാരണം കേസുകളും സർക്കാർ സ്ഥാപനങ്ങളുടെ വീഴ്ചയുമാണെന്നു ധനവകുപ്പ് വൃത്തങ്ങൾ പ്രതികരിച്ചു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി പോലുള്ള സ്ഥാപനങ്ങളെ അങ്ങോട്ടു സഹായിക്കേണ്ട അവസ്ഥയാണ്. പൊതുമാപ്പ് പദ്ധതി നടപ്പാക്കിയതും കോവിഡും കാരണം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നാണ് ജിഎസ്ടി വകുപ്പ് സിഎജിക്കു നൽകിയ വിശദീകരണം. അതേസമയം, കെട്ടിട നികുതി സംബന്ധിച്ച 93% കേസുകളും തീർപ്പായതിന് തദ്ദേശ വകുപ്പിനെ സിഎജി അഭിനന്ദിച്ചു.

English Summary: CAG report Kerala