കൊച്ചി ∙ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധ്യതകളും അവസരങ്ങളും നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നതെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2026 ൽ ജിഡിപിയുടെ 20% ഡിജിറ്റൽ ബിസിനസിലൂടെ നേടുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ പ്രവർത്തിക്കുന്നത്. ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌ഘടനയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ ചുവടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ടെക്സ്പെക്‌ടേഷൻസ്’ ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പിൽ ‘കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിലെ നവ ഡിജിറ്റൽ ക്രമം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ADVERTISEMENT

‘‘27 വർഷം മുൻപു ഞാൻ സെല്ലുലാർ നെറ്റ്‌വർക് കമ്പനി ആരംഭിച്ചപ്പോൾ സ്ക്രൂ ഡ്രൈവർ ഒഴികെ എല്ലാ ഉപകരണങ്ങളും ബില്ലിങ് സോഫ്റ്റ്‌വെയറും ഇറക്കുമതി ചെയ്യേണ്ടിവന്നു. ഇന്നു നാം 5ജിയുടെയും സെമികണ്ടക്ടറുകളുടെയും കാലഘട്ടത്തിലാണ്. ഇന്ത്യയിലെ യുവാക്കൾ ലോകത്തിനു വേണ്ടി 5 ജി മുതൽ നിർമിത ബുദ്ധി സംവിധാനങ്ങൾ വരെ ഡിസൈൻ ചെയ്യുകയാണ്’’ - അദ്ദേഹം പറഞ്ഞു. 

ഡിജിറ്റൽ ഫസ്റ്റ്’ എന്ന രീതിയിലേക്കു ബിസിനസുകളെല്ലാം മാറുന്ന കാലമാണിതെന്നു മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പ്രസംഗിച്ചു. മന്ത്രി രാജീവ് ചന്ദ്രശേഖറിനു മറിയം മാമ്മൻ മാത്യു ഉപഹാരം സമ്മാനിച്ചു. തുടർന്നു സ്റ്റാർട്ടപ്, സാങ്കേതിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സെഷനുകൾ അരങ്ങേറി. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ഡിജിറ്റൽ ചേഞ്ച്‌മേക്കേഴ്സ് 2023’ മത്സരത്തിലെ ജേതാക്കൾക്കു മറിയം മാമ്മൻ മാത്യുവും ഡോ. ടോം ജോസഫും പുരസ്കാരങ്ങൾ സമ്മാനിച്ചു.

ADVERTISEMENT

English Summary : Growth of digital area detailed debate in Manorama Online Techspectations 2023