തിരുവനന്തപുരം∙ കൊച്ചി ബ്രഹ്മപുരത്തെ അടങ്ങാത്ത പുകയും 30 കോടി രൂപ വാഗ്ദാനം ചെയ്ത്, സ്വർണക്കടത്തു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പേരിൽ അനുരഞ്ജനത്തിനു നീക്കം നടന്നുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊച്ചി ബ്രഹ്മപുരത്തെ അടങ്ങാത്ത പുകയും 30 കോടി രൂപ വാഗ്ദാനം ചെയ്ത്, സ്വർണക്കടത്തു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പേരിൽ അനുരഞ്ജനത്തിനു നീക്കം നടന്നുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ഇന്നു പുനരാരംഭിക്കുന്ന നിയമസഭയെ പ്രക്ഷുബ്ധമാക്കും. സ്വപ്നയുടെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഉണ്ടാകുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു. സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ല എന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയും സഭയിൽ ചർച്ചയാകും. 

ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ ജനപങ്കാളിത്തം കുറയുന്നതും അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങളും പ്രതിപക്ഷം ആയുധമാക്കും. 

ADVERTISEMENT

ബ്രഹ്മപുരത്തു തീ അണയ്ക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടില്ല എന്നാണു സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നതെങ്കിലും സഭയിൽ പ്രതിരോധിക്കുക എളുപ്പമാകില്ല. മാലിന്യസംസ്കരണത്തിനു സർക്കാരിനു മുന്നിൽ വഴികളില്ലെന്നും തീർത്തും പരാജയമാണെന്നുമാണു പ്രതിപക്ഷം വിലയിരുത്തുന്നത്. 

ആറ്റുകാൽ പൊങ്കാല, ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ പ്രമാണിച്ചാണു സഭാ സമ്മേളനം കഴിഞ്ഞ ചൊവ്വ മുതൽ നിർത്തിവച്ചത്. ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ധനാഭ്യർഥനകളിലെ ചർച്ചകൾ 21,21 തീയതികളിലേക്കു മാറ്റിയിരുന്നു.

ADVERTISEMENT

English Summary: Kerala assembly session to resume today