തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനു സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ തുടർനടപടി സ്വീകരിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 23 വരെ വിലക്കി. 31നു ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനു സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ തുടർനടപടി സ്വീകരിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 23 വരെ വിലക്കി. 31നു ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിക്കാനിരിക്കെയാണ് സിസയ്ക്കെതിരെ അച്ചടക്കനടപടിക്കു മുന്നോടിയായി സർക്കാർ നോട്ടിസ് നൽകിയത്.

സർക്കാരിന്റെ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതു സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണു കാരണം കാണിക്കൽ നോട്ടിസിൽ സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ വിസിയുടെ ചുമതല ഏറ്റെടുത്തതെന്നും നോട്ടിസ് പിൻവലിക്കണമെന്നും ഡോ.സിസ ട്രൈബ്യൂണലിൽ നിലപാടെടുത്തു. കേസ് ഇനി 23നു പരിഗണിക്കും.

ADVERTISEMENT

കെടിയു: സജി ഗോപിനാഥിനായി വീണ്ടും സർക്കാർ നീക്കം

ADVERTISEMENT

തിരുവനന്തപുരം ∙ ഡോ.സിസ തോമസ് വിരമിക്കുന്നതിനാൽ അവരെ കെടിയു വിസിയുടെ ചുമതലയിൽനിന്നു മാറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ.സജി ഗോപിനാഥിനു ചുമതല നൽകാൻ സർക്കാർ തലത്തിൽ ഗവർണറുടെ മേൽ സമ്മർദം ശക്തമാണ്. ഗവർണർ തീരുമാനം എടുത്തിട്ടില്ല.

സജി ഗോപിനാഥിനു വിസിയുടെ ചുമതല നൽകാൻ സർക്കാർ മുൻപ് നിർദേശിച്ചപ്പോൾ അദ്ദേഹത്തിനു കാരണംകാണിക്കൽ നോട്ടിസ് നൽകിയതാണെന്നു ചൂണ്ടിക്കാട്ടി ഗവർണർ തള്ളി. എന്നാൽ, നോട്ടിസ് ലഭിച്ച എംജി വിസി ഡോ.സാബു തോമസിന് മലയാള സർവകലാശാലാ വിസിയുടെ ചുമതല ഗവർണർ നൽകിയ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും സമ്മർദം ശക്തമാക്കിയത്.

ADVERTISEMENT

English Summary: Administrative tribunal on KTU VC notice