കൊല്ലം ∙ കാറിൽനിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഇറങ്ങിവരുന്നു. കാത്തുനിന്ന കുട്ടികൾക്കു മധുരം കൈമാറി കുശലം പറയുന്നു. നടന്നത് സ്വപ്നമാണോ എന്ന അമ്പരപ്പിലായി ഒരുവേള ശ്രായിക്കാട് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ. അമൃതാനന്ദമയിയെ കാണാൻ രാഷ്ട്രപതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കാറിൽനിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഇറങ്ങിവരുന്നു. കാത്തുനിന്ന കുട്ടികൾക്കു മധുരം കൈമാറി കുശലം പറയുന്നു. നടന്നത് സ്വപ്നമാണോ എന്ന അമ്പരപ്പിലായി ഒരുവേള ശ്രായിക്കാട് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ.

അമൃതാനന്ദമയിയെ കാണാൻ രാഷ്ട്രപതി എത്തുന്നതു പ്രമാണിച്ച് കടുത്ത നിയന്ത്രണങ്ങളാണ് സ്കൂൾ ഉൾപ്പെടുന്ന മേഖലയിലുണ്ടായിരുന്നത്. 9നു മുൻപുതന്നെ സ്കൂളിലെത്തണമെന്നും പുറത്തിറങ്ങരുതെന്നും കർശന നിർദേശമുണ്ടായിരുന്നു. എങ്കിലും രാഷ്ട്രപതിയെ ഒന്നു കാണാനായാലോ എന്ന മോഹത്തിലായിരുന്നു കുട്ടികൾ. രാവിലെ ദ്രൗപദി മുർമു എത്തുമ്പോൾ ‘വെൽകം പ്രസിഡന്റ്’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ മുറ്റത്തുണ്ടായിരുന്നു. കുട്ടികളെ നോക്കി ചിരിച്ചാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലേക്കു പോയത്. ഇതോടെ തിരികെപ്പോകുന്നതും കാണണമെന്നായി കുട്ടികൾ.

ADVERTISEMENT

മടക്കയാത്രയിൽ കൈവീശി കാണിക്കുമെന്നു കരുതിയ കുട്ടികൾക്കു മുന്നിലേക്ക് കാർ നിർത്തി ഇറങ്ങിയ രാഷ്ട്രപതി കുട്ടികൾക്ക് മിഠായിയും കരുതിയിരുന്നു. കുട്ടികളുടെ അടുത്തെത്തി ഓരോരുത്തരോടും സംസാരിച്ചാണു മടങ്ങിയത്. ഹിന്ദിയിൽ ചോദിച്ചതിനെല്ലാം മറുപടി നൽകാനായില്ലെന്നു മാത്രമാണു കുട്ടികളുടെ സങ്കടം.

ADVERTISEMENT

English Summary: President Droupadi Murmu stops convoy, gives chocolates to kids