കൊച്ചി ∙ വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും മുസ്‌ലിം ലീഗ് തീവ്രവാദസ്വഭാവമുള്ള പാർട്ടിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ആർഎസ്എസ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തിയിട്ടില്ല. അവിടെ ആർഎസ്എസ് നേതാക്കളെ ചെന്നുകണ്ട ഇസ്‌ലാമിക ബുദ്ധിജീവികളുടെ സംഘത്തിൽ ജമാഅത്തെ ഇസ്‌ലാമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും മുസ്‌ലിം ലീഗ് തീവ്രവാദസ്വഭാവമുള്ള പാർട്ടിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ആർഎസ്എസ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തിയിട്ടില്ല. അവിടെ ആർഎസ്എസ് നേതാക്കളെ ചെന്നുകണ്ട ഇസ്‌ലാമിക ബുദ്ധിജീവികളുടെ സംഘത്തിൽ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയും ഉണ്ടായിരുന്നെന്നു മാത്രം. മതമൗലികവാദം ഉപേക്ഷിച്ചാലേ ജമാഅത്തെ ഇസ്‌ലാമിയുമായി തുറന്ന ആശയവിനിമയം സാധ്യമാകൂവെന്നും ഹരിയാനയിൽ സമാപിച്ച ദേശീയ പ്രതിനിധി സമ്മേളനത്തിലെ തീരുമാനങ്ങൾ വിവരിക്കവെ ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ.ബലറാം, പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ എന്നിവർ പറഞ്ഞു. 

സമീപകാലത്തു മലപ്പുറത്ത് മുസ്‌ലിം ലീഗ് സിറ്റിങ് എംഎൽഎ അടക്കമുള്ളവരുമായി ആർഎസ്എസ് ആശയവിനിമയം നടത്തിയിരുന്നു. തീവ്രവാദത്തോട് ആഭിമുഖ്യമില്ലെന്നും എല്ലാവരുമായും സഹവർത്തിത്വത്തോടെ പോകണമെന്നാണ് ആഗ്രഹമെന്നുമാണു നേരിൽക്കണ്ട നേതാക്കളെല്ലാം പറഞ്ഞത്. 2025ൽ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ ആർഎസ്എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും ന്യൂനപക്ഷം കരുതിയിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നതു ജനകീയ അടിത്തറ ഇളകുന്നതു തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഭയംമൂലമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നത് ആർഎസ്എസ് പുതുതായി പ്രഖ്യാപിക്കേണ്ടതില്ല. അത് എന്നോ പ്രഖ്യാപിച്ച കാര്യമാണ്. 

ADVERTISEMENT

ഇതര സമുദായങ്ങളിൽ ആർഎസ്എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനുള്ള സമ്പർക്ക പരിപാടികൾ തുടരും. ക്രിസ്തീയ വിഭാഗങ്ങളുമായി ആശയവിനിമയത്തിനു ജില്ലാ–സംസ്ഥാനതല സംവിധാനങ്ങളുണ്ട്. ഇസ്‌ലാമിക വിഭാഗങ്ങളുമായി ആശയവിനിമയത്തിനു നിലവിൽ ഈ സംവിധാനമില്ല– ഭാരവാഹികൾ പറഞ്ഞു.

ADVERTISEMENT

ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ല: മുസ്​ലിം ലീഗ്

കോഴിക്കോട് ∙ മുസ്‌ലിം ലീഗിന്റെ ഒരു എംഎൽഎയും ആർഎസ്എസുമായോ അതുപോലുള്ള ഫാഷിസ്റ്റ് ശക്തികളുമായോ ചർച്ച നടത്തില്ലെന്നും അത്തരമൊരു പ്രചാരണം തെറ്റാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ഇത്തരമൊരു ചർച്ചയ്ക്ക് ആരും നിയോഗിക്കപ്പെട്ടിട്ടില്ല. ലീഗിലെ ആരും അതിനു പോകില്ല. ഞങ്ങളെ കൂടെക്കൂട്ടാൻ പറ്റില്ലെന്നു പറഞ്ഞവരും വർഗീയ പാർട്ടിയാണെന്നു പറഞ്ഞവരും ഇപ്പോൾ ലീഗ് നല്ല പാർട്ടിയാണെന്നും ജനാധിപത്യ പാർട്ടിയാണെന്നുമൊക്കെ പറയുന്നുണ്ട്. അതൊക്കെ നല്ലതാണ്. എന്നാൽ ഇതുകൊണ്ടൊന്നും അത്തരം സംഘടനകളോടുള്ള നിലപാടിലോ അഭിപ്രായത്തിലോ ഒരു മാറ്റവുമില്ലെന്നും സലാം പറഞ്ഞു.

ADVERTISEMENT

English Summary: RSS on Muslim League