കൊച്ചി∙ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി–20 ഉച്ചകോടിക്കു മുന്നോടിയായി മലയാളികളായ യുവാക്കളെ പുതിയ കേരളം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുന്ന കൂട്ടായ്മയ്ക്കു ബിജെപി തുടക്കമിട്ടു. ‘യുവം–2023’ എന്നു പേരിലുള്ള കൂട്ടായ്മയുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ഏ‌പ്രിലിൽ കൊച്ചിയിൽ ഒരു ലക്ഷം യുവാക്കളെ അണിനിരത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി–20 ഉച്ചകോടിക്കു മുന്നോടിയായി മലയാളികളായ യുവാക്കളെ പുതിയ കേരളം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുന്ന കൂട്ടായ്മയ്ക്കു ബിജെപി തുടക്കമിട്ടു. ‘യുവം–2023’ എന്നു പേരിലുള്ള കൂട്ടായ്മയുടെ പ്രഖ്യാപനം  കൊച്ചിയിൽ നടന്നു. ഏ‌പ്രിലിൽ കൊച്ചിയിൽ ഒരു ലക്ഷം യുവാക്കളെ അണിനിരത്തുന്ന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്നു ‘യുവം’ കൂട്ടായ്മയുടെ ആമുഖ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു. 

ബിജെപിയും യുവമോർച്ചയുമാണു മുൻകയ്യെടുക്കുന്നതെങ്കിലും രാഷ്ട്രീയവും മതപരവുമായ വേർതിരിവുകൾക്കതീതമായ കൂട്ടായ്മയാകുമിതെന്നു സംഘാടകർ അറിയിച്ചു. ‘യുവം’ ലോഗോ പ്രകാശനം ബോളിവുഡ് നടനും എഴുത്തുകാരനുമായ നീൽ ചക്രവർത്തി നിർവഹിച്ചു. വെബ്സൈറ്റ് മാധ്യമപ്രവർത്തക സുജയ പാർവതി ഉദ്ഘാടനം ചെയ്തു. കരസേനയുടെ മുൻ ഉപമേധാവിയായിരുന്ന  ലഫ്. ജനറൽ ശരത് ചന്ദ് പ്രസംഗിച്ചു.

ADVERTISEMENT

 ലഫ്. ജനറൽ ശരത് ചന്ദ് ആണ് ‘യുവം’ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അറിയിച്ചു. സ്വാമി അമൃതസ്വരൂപാനന്ദപുരി മുഖ്യ രക്ഷാധികാരിയും പി.ടി. ഉഷ എംപി, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ജസ്റ്റിസ് വി. ചിദംബരേഷ്, സംവിധായകൻ പ്രിയദർശൻ, സന്തോഷ് ജോർജ് കുളങ്ങര, ടി.പി.എം. ഇബ്രാഹിംഖാൻ, കെ.എൽ. മോഹനവർമ എന്നിവർ രക്ഷാധികാരികളുമാകും.

English Summary: BJP Yuvam 2023 at Kochi