തിരുവനന്തപുരം∙ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തികപ്രതിസന്ധിയിൽ നിക്ഷേപകർ മാത്രമല്ല കേരള ബാങ്കും കുഴപ്പത്തിലായി. കെഎസ്ആർടിസിക്ക് 2018ൽ 350 കോടി രൂപ വായ്പ നൽകാൻ കെടിഡിഎഫ്സി പാലക്കാട് ജില്ലാ സഹകരണബാങ്കിൽനിന്നു 150 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തികപ്രതിസന്ധിയിൽ നിക്ഷേപകർ മാത്രമല്ല കേരള ബാങ്കും കുഴപ്പത്തിലായി. കെഎസ്ആർടിസിക്ക് 2018ൽ 350 കോടി രൂപ വായ്പ നൽകാൻ കെടിഡിഎഫ്സി പാലക്കാട് ജില്ലാ സഹകരണബാങ്കിൽനിന്നു 150 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കിൽനിന്ന് 200 കോടിയും കടം വാങ്ങി. 10 മാസത്തേക്കാണു വായ്പയെടുത്തത്. എന്നാൽ കെഎസ്ആർടിസി പണം മടക്കിനൽകാതായതോടെ കെടിഡിഎഫ്സിയുടെ തിരിച്ചടവും മുടങ്ങി. പലിശയും പിഴപ്പലിശയുമായി 480 കോടി രൂപയാണ് കെടിഡിഎഫ്സി ഇൗ 2 ബാങ്കുകൾക്ക് നൽകാനുള്ളത്. സഹകരണബാങ്കുകൾ ലയിച്ച് കേരള ബാങ്ക് ആയതോടെ ഇൗ കിട്ടാക്കടം മൂലമുള്ള റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ കേരള ബാങ്കിനെ മൊത്തത്തിൽ ബാധിച്ചു. കേരള ബാങ്കിൽ റിസർവ് ബാങ്കും നബാർഡും നടത്തിയ പരിശോധനയിൽ ഇൗ കിട്ടാക്കടം ന്യൂനതയായി കണ്ടെത്തി.

റിസർവ് ബാങ്കിൽനിന്നു ലഭിക്കേണ്ട വിവിധ ലൈസൻസുകൾ, എൻആർഐ അക്കൗണ്ടുകൾ തുടങ്ങുന്നതിലെ അനുമതി, നബാർഡിൽനിന്നു ലഭിക്കേണ്ട പുനർവായ്പകൾ എന്നിവയ്ക്ക് തടസ്സം നേരിടുന്നുവെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സഹകരണ സെക്രട്ടറിയും മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രിലിൽ യോഗം വിളിച്ചിരുന്നു. ഗതാഗത വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് ഒറ്റത്തവണയായി പണം നൽകാനും പിഴയും പിഴപ്പലിശയും കുറയ്ക്കാനും അന്നു യോഗം തീരുമാനമെടുത്തു. ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം പലിശയിൽ 67 ലക്ഷവും പിഴപ്പലിശയിൽ 14.33 കോടിയും കുറച്ച് 15 കോടി ഇളവു നൽകി. പക്ഷേ പിന്നെയും യോഗങ്ങൾ പലതു ചേർന്നതല്ലാതെ നടപടിയൊന്നുമുണ്ടായില്ല.

ADVERTISEMENT

കഴിഞ്ഞ 15നു മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഗതാഗത, ധനകാര്യ , സഹകരണ വകുപ്പു സെക്രട്ടറിമാരും കെടിഡിഎഫ്സി മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും വീണ്ടും യോഗം ചേർന്നെങ്കിലും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പരിഹാരം ഉരുത്തിരിഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാതെ ഒരു മാർഗവുമില്ലെന്നു പറഞ്ഞ കെഎസ്ആർടിസി സിഎംഡി, കെഎസ്ആർടിസിയുടെ വസ്തു ലൈഫ് മിഷൻ, കിൻഫ്ര തുടങ്ങിയ സർക്കാർ ഏജൻസികൾക്കു കൈമാറി വായ്പ തീർപ്പാക്കാം എന്ന് അറിയിച്ചു. കെഎസ്ആർടിസിയുടെ വസ്തു കെടിഡിഎഫ്സിക്ക് കൈമാറിയാലും മതിയെന്ന് യോഗത്തിൽ നിർദേശമുയർന്നു. എന്നാൽ ഇതിനെ കെഎസ്ആർടിസിയിലെ സിഐടിയു ഉൾപ്പെടെ യൂണിയനുകൾ എതിർത്തതോടെ അതും നടന്നില്ല. ഇപ്പോൾ നിക്ഷേപകർ പണം തിരികെച്ചോദിച്ചു വന്നതോടെ കെടിഡിഎഫ്സിയിലെ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തു.

English Summary: Investors worried about KTDFC crisis