കൊച്ചി ∙ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ ആർക്കും അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പ്രസിദ്ധപ്പെടുത്തുന്നതു തടയാൻ നിയമം ഇല്ലെങ്കിൽപോലും ഇങ്ങനെ ചെയ്യുന്നതു കുറ്റകരമാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചില ഓൺലൈൻ ചാനലുകൾ ആത്മപരിശോധന നടത്തണമെന്നു ജസ്റ്റിസ് വി.ജി.അരുൺ അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈം എഡിറ്റർ ടി.പി.നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ചു വാർത്ത നൽകിയെന്ന കേസിൽ ‘ഭാരത് ലൈവ്’ ഓൺലൈൻ ചാനൽ പ്രവർത്തകരായ സുമേഷ് മാർക്കോപോളോ, സുദർശ് നമ്പൂതിരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികൾക്ക് അപകീർത്തികരമായ വാർത്തകളും സ്വകാര്യ ജീവിതത്തിലെ ദൃശ്യങ്ങളും പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് സത്യം അന്വേഷിച്ചറിയാൻ ഓൺലൈൻ ചാനലുകൾക്കു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. 

ADVERTISEMENT

ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾക്കു മരണമില്ലെന്നു സുപ്രീം കോടതി ‘പുട്ടസ്വാമി കേസി’ൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾക്ക് അവകാശവും സംരക്ഷണവുമുണ്ട്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം എന്നെല്ലാം പറഞ്ഞ്, വ്യക്തിവിരോധം തീർക്കാൻ മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നതു ന്യായമല്ല – കോടതി ചൂണ്ടിക്കാട്ടി.

English Summary : Kerala High Court rejected bail petition of online channel workers