കെഎസ്‌‌യുവും എംഎസ്എഫും വഴിപിരിയുകയാണോ? കേരളത്തിലെ ക്യാംപസുകളിൽ ഇനി കെഎസ്‌യുവും എംഎസ്എഫും കൈകോർക്കുന്ന യുഡിഎസ്എഫ് സഖ്യം ഇല്ലേ? മധ്യകേരളത്തിലെയും മലബാറിലെയും കോളജ് വിദ്യാർഥികൾ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണിത്. മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമോയെന്ന ചർച്ചകൾ ഉയർന്നുവരുന്നതായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും നേതാക്കൾ അംഗീകരിച്ചിട്ടില്ല. അതിനിടയിലാണ് ലീഗിന്റെ വിദ്യാർഥി വിഭാഗമായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംസ്എഫ്) യുഡിഎഫിലെ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎസ്എഫ് വിടുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്. കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇക്കാര്യം ചർച്ചയായത്. ജയിക്കാമായിരുന്ന സീറ്റുകളിൽ കെഎസ്‌യു കാലുവാരിയതിനാൽ സഖ്യം പരാജയപ്പെട്ടതാണ് കൂട്ടായ്മ വിടാൻ കാരണമായി പറയുന്നത്. പിന്നാലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് യുഡിഎസ്എഫ് കൺവീനർ സ്ഥാനവും രാജിവച്ചതോടെ ‘ഭിന്നത’ കനത്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ കെഎസ്‌യുവിനെതിരെ സൈബർ ഇടങ്ങളിൽ സ്വരം കടുപ്പിച്ച് ഒട്ടെറെ എംഎസ്എഫ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. എംഎസ്എഫ് ഇനി യുഡിഎസ്എഫിൽ തുടരുമോ? പന്ത് ഇപ്പോൾ യുഡിഎഫിന്റെ കോർട്ടിലാണ്. തീരുമാനം അനുകൂലമല്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയാറാണെന്ന സൂചന നൽകുകയാണ് പി.കെ.നവാസ്. എന്നാൽ നേതൃത്വം ഇടപെട്ടുള്ള അനുനയ നീക്ക സാധ്യത അദ്ദേഹം തള്ളിക്കളയുന്നുമില്ല. മനോരമ ഓൺലൈൻ പ്രീമിയത്തോടു പി.കെ. നവാസ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ടുകൾ മറിച്ചെന്ന ഗുരുതര രാഷ്ട്രീയ ആരോപണം ഉന്നയിച്ചത് ഏതു സാഹചര്യത്തിലാണ്?

ADVERTISEMENT

ഉറച്ച ജയപ്രതീക്ഷ ഉണ്ടായിരുന്ന കാലിക്കറ്റ് വാഴ്സിറ്റി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെയാണല്ലോ കെഎസ്‌യുവുമായ സഖ്യത്തിൽ ഉലച്ചിലുണ്ടായത്. 

ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ്  വി.ഡി.സതീശനും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കും കത്തു നൽകിയിട്ടുണ്ട്.  പരസ്യമായ പ്രതികരണം വേണ്ടെന്ന് എംഎസ്എഫിന്റെ സംഘടനാ തീരുമാനമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ  പറയാനാവില്ല. 

∙ തികഞ്ഞ ജയപ്രതീക്ഷയിലായിരുന്നോ യുഡിഎസ്എഫ്?

വർഷങ്ങളായി എസ്എഫ്ഐ ഭരിക്കുന്ന യൂണിയൻ ഇത്തവണ അട്ടിമറിക്കപ്പെടുമെന്ന് 100% പ്രതീക്ഷയുണ്ടായിരുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ യുയുസിമാരെ എംഎസ്എഫിന് ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 241 പേരുടെ പിന്തുണയുണ്ടായാൽ യൂണിയൻ പിടിക്കാമായിരുന്നു. എംഎസ്എഫിന് മാത്രം 196 യുയുസിമാരുണ്ട്. മറ്റു സംഘടനകളുമായി ബന്ധമില്ലാത്തവരുമായ കുറച്ചു പേരും ഞങ്ങൾക്ക് വോട്ടു ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതോടെ ആകെ 210 യുയുസിമാരുടെ പിന്തുണ എംഎസ്എഫിനുണ്ടായിരുന്നു. ഭൂരിപക്ഷത്തിന് 31 വോട്ടുകൾ കൂടി മതിയല്ലോ. ഇതു നിശ്ചയമായും കെഎസ്‌യുവിന്റെ കയ്യിലുമുണ്ടെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ഇതിനു പുറമേ സ്വതന്ത്രരായി ജയിച്ച ചിലരും യുഡിഎസ്എഫിന് വോട്ടു ചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു. അപ്പോൾപ്പിന്നെ ജയിക്കുന്ന കാര്യത്തിൽ സംശയമില്ലല്ലോ.  

ADVERTISEMENT

∙ ഫ്രറ്റേണിറ്റിയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന എസ്എഫ്ഐ ആരോപണത്തെക്കുറിച്ച്?

യുഡിഎസ്എഫിൽ കെഎസ്‌യുവും എംഎസ്എഫും മാത്രമാണ് ഉള്ളത്. ഔദ്യോഗികമായി ഫ്രറ്റേണിറ്റിയുമായി ഒരു ധാരണയുമില്ല. എന്നാൽ എസ്എഫ്ഐയോട് വിയോജിപ്പുള്ള സംഘടനകളും മറ്റും പിന്തുണച്ചിട്ടുണ്ടാകാം. അതു മുന്നണിയുടെ ഭാഗമല്ല. എസ്എഫ്എ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വിദ്യാർഥി വിരുദ്ധ പ്രവർത്തനങ്ങളോട് എതിർപ്പുള്ളവർ യുഡിഎസ്എഫ് വോട്ട് ചെയ്തിട്ടുണ്ട്.  

∙ ഇതൊക്കെയാണെങ്കിലും 10 സീറ്റുകളിൽ ഒന്നിൽ മാത്രമല്ലേ എംഎസ്എഫിനു ജയിക്കാനായത്‌? 

എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സമീപം. ചിത്രം: മനോരമ

95നും 100നും ഇടയിൽ വോട്ടുകൾക്കാണ് സാധാരണ എസ്എഫ്ഐ ജയിക്കാറുള്ളത്. അത് ഇത്തവണ ചെയർമാൻ പോസ്റ്റിൽ വരെ 8 വോട്ടിനു മാത്രമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ യുയുസിമാർക്കും പ്രവർത്തകർക്കും കടുത്ത മനോവിഷമം ഉണ്ടായത്. യുഡിഎഫ്എസ് സംവിധാനത്തിന്റെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിരുന്നെങ്കിൽ എല്ലാ സീറ്റിലും ജയിക്കുമായിരുന്നുവെന്ന് അവർ ഉറച്ചുവിശ്വസിച്ചിരുന്നു. അത് ഉണ്ടാകാഞ്ഞതുകൊണ്ടാണല്ലോ മുന്നണി പരാജയപ്പെട്ടത്. 

ADVERTISEMENT

മുന്നണിയുടെ വിജയത്തിനായി എസ്എഫ്ഐ ഭീഷണി ചെറുത്തും പ്രതിരോധിച്ചും അഹോരാത്രം പണിയെടുത്ത ഒട്ടെറെ എംഎസ്എഫ് പ്രവർത്തകരുണ്ട് കാലിക്കറ്റിലെ കാംപസുകളിൽ. ഇവരൊക്കെയാണു സംഘടനയുടെ ശക്തി. കിട്ടേണ്ടിയിരുന്ന വോട്ടുകൾ കിട്ടാതിരുന്ന ക്യാംപസുകൾ ഏതെക്കെയാണെന്ന് അവർക്കറിയം. എല്ലാവരും കടുത്ത നിരാശയിലാണ്.  

പക്ഷേ, എന്തുചെയ്യാം, രാഷ്ട്രീയം ഇങ്ങനെയാണ്. ഇതു പറയുമ്പോഴും, എല്ലാ ഭരണസംവിധാനങ്ങളും എസ്എഫ്ഐയുടെ കയ്യിലായിട്ടും അവരുടെ വോട്ട് ഇത്രയും കുറയ്ക്കാൻ സാധിച്ചത് എംഎസ്എഫ് മുന്നണിയുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയംതന്നെയാണ്. യുഡിഎസ്എഫിന് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ പല നാണംകെട്ട തന്ത്രങ്ങളും എസ്എഫ്ഐയും പയറ്റി. കോഴിക്കോട്ടെയും മലപ്പുറത്തെയും ചില കോളജുകളിലെ യുയുസിമാരുടെ ഐഡന്റിന്റി കാർഡുകൾ തട്ടിപ്പറിച്ചു. പകരം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചെങ്കിലും ഇത്തവണ നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതിനു പുറമേ കള്ളവോട്ടും ചെയ്തിട്ടുണ്ട്.

∙ തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലെ ക്യാംപസുകളിൽ എസ്എഫ്ഐയുടെ ഏകപക്ഷീയ മേധാവിത്തം ഒരു പരിധി വരെ തടുത്തു നിർത്തിയത് കെഎസ്‌യുവും എംഎസ്എഫും അടങ്ങുന്ന യുഡിഎസ്എഫാണ്. കേരളത്തിലെ ക്യാംപസുകളിൽ യുഡിഎസ്എഫ് ഇനി ഉണ്ടാകില്ലേ?

യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്ത് തീരുമാനിക്കും. എസ്എഫ്ഐയുടെ നിലവിലെ അപ്രമാദിത്വത്തെ തകർക്കാൻ യുഡിഎസ്എഫ് ഇനിയും ഊർജസ്വലമാകേണ്ട്. അതിനായി സംഘടനാ ശേഷിയും വർധിപ്പിക്കണം. യുഡിഎസ്എഫിനായി എല്ലാക്കാലവും വിട്ടുവീഴ്ച ചെയ്തിട്ടുള്ള സംഘടനയാണ് എംഎസ്എഫ്. ഇത്തവണത്തെ കാലിക്കറ്റ് തിരഞ്ഞെടുപ്പിൽ എംഎസ്എഫുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറച്ചു യുയുസികൾ മാത്രമുള്ള കെഎസ്‌യുവിനു ഞങ്ങൾ ചെയർമാൻ, വൈസ് ചെയർപഴ്സൻ സ്ഥാനങ്ങൾ മുന്നണി മര്യാദയുടെ പേരിൽ വിട്ടു നൽകിയിരുന്നല്ലോ. 

∙ സ്വന്തം വോട്ടുകൾ പോലും സംരക്ഷിക്കാൻ സാധിക്കാത്ത സംഘടനയായി കെഎസ്‌യു മാറിയോ? കെഎസ്‌യുവിന്റെ യുയുസിമാരുടെ വോട്ടുകളും യുഡിഎസ്എഫിനു കിട്ടിയില്ലെന്നായിരുന്നല്ലോ എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റിലെ ആരോപണങ്ങളിലൊന്ന്? ഇതാണോ തോൽവിയിലേക്കു നയിച്ചത്? 

ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ തകർക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ച്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

താങ്കൾക്ക് എങ്ങനെയും വ്യാഖ്യാനിക്കാം. തൽക്കാലം അതേക്കുറിച്ച് പ്രതികരിക്കാനില്ല. കെഎസ്‌യു അവരുടേതായ പരിശോധനകൾ നടത്തട്ടെ. എംഎസ്എഫ് സംഘടനാ തലത്തിലും പരിശോധിക്കും. എന്തായാലും എംഎസ്എഫിന്റെ വോട്ടുകൾ ചോർന്നിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പാണ്. 

അതേസമയം ആത്മാർഥമായി ഞങ്ങളുടെയൊപ്പം പ്രവർത്തിച്ച കെഎസ്‌യു പ്രവർത്തകരുമുണ്ട്. പ്രത്യേകിച്ച് സ്ഥാനമൊന്നും ഇല്ലാത്തവർ. അവരെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇക്കാര്യം നേതാക്കൾക്കുള്ള കത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

∙ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അതു ക്യാംപസുകളിൽ മുതലെടുക്കാനാകാതെ പോയതിൽ വിദ്യാർഥി പ്രസ്ഥാനം എന്ന നിലയ്ക്ക് എംഎസ്എഫിനും ഉത്തരവാദിത്തമില്ലേ?

മുതലെടുക്കാൻ കഴിയാതെ പോയി എന്ന അഭിപ്രായമില്ല. രാഷ്ട്രീയപരമായി അതു സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പൂർണാർഥത്തിൽ അതുണ്ടായില്ല. ജയിക്കാവുന്ന നമ്പറിലേക്ക് എത്തിക്കാനായില്ലെന്നു മാത്രം. 

∙ മുന്നണി വിടുന്ന കത്ത് കൈമാറിയപ്പോൾ പ്രതിപക്ഷ നേതാവിൽനിന്നും യുഡിഎഫ് കൺവീനറിൽനിന്നും ഏതു തരത്തിലുള്ള പ്രതികരണമാണു ലഭിച്ചത്?

പി.കെ. നവാസ്.

കത്തിനെക്കുറിച്ചു നേതൃത്വം ചർച്ച ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. കെഎസ്‌യു പ്രസിഡന്റുമായും സംസാരിച്ചിരുന്നു. ഒന്നിച്ചിരുന്ന് സംസാരിക്കാമെന്ന്  പറഞ്ഞിട്ടുണ്ട്. 

∙ മുന്നണി വിടുന്നതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണു വാർത്തകൾ അറിഞ്ഞതെന്നുമുള്ള കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണത്തെക്കുറിച്ച്?

ഔദ്യോഗികമായി യുഡിഎഫ് നേതാക്കളെ അറിയിച്ച ശേഷമാണ് മാധ്യമങ്ങളിൽ വന്നത്. എന്നാൽ വന്ന എല്ലാ വാർത്തകളും ശരിയാണെന്നു പറയുന്നില്ല. 

∙ എംഎസ്എഫിനു താൽപര്യം ഉണ്ടെങ്കിൽ മുന്നണിയിൽ തുടരാം, അല്ലെങ്കിൽ പരസ്പരം മത്സരിക്കാമെന്ന് കെഎസ്‌യു നിലപാടെടുത്താൽ?

കെഎസ്‌യു ജില്ലാ കമ്മിറ്റി കാലടി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുന്നു.

അങ്ങനെ ആരും ഇതുവരെ പറഞ്ഞതായി അറിവില്ല. സാഹചര്യമുണ്ടായാൽ അപ്പോൾ ആലോചിക്കാം. സംഘടന എന്ന നിലയിൽ മുന്നണിയുടെ ഭാഗമായാലും ഒറ്റയ്ക്കായാലും മുന്നോട്ടുപോകും. സംസ്ഥാനത്ത് 65 വർഷമായി പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ അതിനുള്ള ശേഷി എംഎസ്എഫ് ആർജിച്ചിട്ടുണ്ട്.  

∙ നേതാക്കൾ മുൻകയ്യെടുത്താൽ എംഎസ്എഫ് വിട്ടുവീഴ്ചയ്ക്കു തയാറാകുമോ?

ചർച്ചകളും പരിശോധനകളും നടക്കട്ടെ. മറ്റു കാര്യങ്ങൾ ആ സമയത്ത് അറിയിക്കാം.

∙ നേരത്തേ എംഎസ്എഫിന് ഒറ്റയ്ക്കു മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ?

ഓർമയിലില്ല.

∙ ഒറ്റയ്ക്കു നിന്നാൽ ജയിക്കാനാകുമോ?

എംഎസ്എഫിന്റെ സംഘടനാശേഷിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അങ്ങനെയൊരു സാഹചര്യത്തെ ഭയക്കുന്നുമില്ല. തിരഞ്ഞെടുപ്പ് സമയത്ത് ജയിക്കാൻ കഴിയുന്ന വിധത്തിലുള്ള സ്ട്രാറ്റജികൾ പ്രാവർത്തികമാക്കും. അടുത്ത അധ്യയന വർഷത്തെ തിരഞ്ഞെടുപ്പുകളിൽ അതത് സാഹചര്യങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യും.

തിരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി വൈസ് ചാൻസലറെ പൂട്ടിയിട്ടതടക്കം എംഎസ്എഫ് നടത്തിയ സമരങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോ?

എംഎസ്എഫ് പ്രതിഷേധം.

തീർച്ചയായും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ലോങ് മാർച്ച് നടത്തിയിരുന്നു. സർവകലാശാലയുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ കൃത്യമായി ഉന്നയിച്ചുള്ള സമരങ്ങൾ നടത്തി. ആദ്യ വർഷ വിദ്യാർഥി അവസാന വർഷത്തിൽ ആദ്യ വർഷ പരീക്ഷ എഴുതേണ്ടി വന്ന സാഹചര്യം, റീവാല്യുവേഷൻ ഫലം വരുന്നതിനു മുൻപേ സപ്ലിമെന്ററി പരീക്ഷ വരുന്ന സാഹചര്യം, കോവിഡ് സമയത്ത് സ്പെഷൽ പരീക്ഷ നടത്താമെന്നു പറഞ്ഞ് വിദ്യാർഥികളെ വഞ്ചിച്ചു, ഉയർന്ന പരീക്ഷാ ഫീസും മറ്റു ഫീസുകളും വാങ്ങുന്ന സർവകലാശാലയുടെ സ്ഥിതി, ചോദ്യപേപ്പർ മൂലം ചോർന്നതു മൂലം പത്തിലേറെ പരീക്ഷകൾ മാറ്റിവച്ചു, ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതു കൊണ്ട് വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെട്ട സാഹചര്യം ... ഇതൊക്കെ ഞങ്ങൾ ക്യാംപെയ്നുകളാക്കി ക്യാംപസുകളിൽ ചർച്ച ചെയ്തിരുന്നു. അതെല്ലാം വിദ്യാർഥികളെ സ്വാധീനിച്ചതാണ് ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിലേക്ക് നയിച്ചത്.

∙ സംസ്ഥാനത്തെ കലായങ്ങളിൽ ഏതു തരത്തിലുള്ള പ്രവർത്തനങ്ങളുമായാകും എംഎസ്എഫ് ഇനി മുന്നോട്ടുപോകുക?

ക്യാംപസ് യൂണിറ്റ് എംഎസ്എഫ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്മേളനവും നടക്കും. പരാജയപ്പെട്ടുവെന്ന് കരുതി പിൻമാറാൻ ഉദ്ദേശിക്കുന്നില്ല.അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.

English Summary: Exclusive Interview with MSF State President P.K. Navas over Rift with KSU