തിരുവനന്തപുരം ∙ ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെയും തമ്മിൽ ശീതസമരം തുടരുന്നതിനിടെ, 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമോ എന്നറിയാൻ ബോർഡ് ഡയറക്ടർമാരുടെ യോഗം വിളിച്ചു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നേരിട്ടു വിലയിരുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗത്തിലേക്കു ജ്യോതിലാലിനെയും ഖൊബ്രഗഡെയെയും വിളിച്ചില്ല. ഇന്നു മന്ത്രിസഭാ യോഗം ചേരുന്ന സാഹചര്യത്തിൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണു വൈദ്യുതി മന്ത്രി. മുഖ്യമന്ത്രിയുമായി ഇക്കാര്യം അദ്ദേഹം ഇന്നു ചർച്ച ചെയ്തേക്കും. നടപ്പാക്കാൻ സാധിക്കാത്ത 3 പദ്ധതികൾ സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചു സർക്കാരിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ഖൊബ്രഗ‍ഡെയ്ക്കു ജ്യോതിലാൽ കത്തയച്ചിരുന്നു. 

ADVERTISEMENT

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി, കോട്ടയത്തെ 400 കെവി സബ്സ്റ്റേഷൻ, കൊല്ലം –കൊട്ടിയം 120 കെവി സബ്സ്റ്റേഷൻ എന്നിവ പൂർത്തിയാകില്ലെന്നു ചെയർമാൻ അറിയിച്ചതാണു ജ്യോതിലാലിനെ ചൊടിപ്പിച്ചത്. ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. കൊല്ലം –കൊട്ടിയം 120 കെവി സബ്സ്റ്റേഷൻ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്നു മന്ത്രിക്കു ഡയറക്ടർമാർ ഉറപ്പു നൽകി. 

കോട്ടയത്തെ 400 കെവി സബ്സ്റ്റേഷൻ പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കും. പള്ളിവാസൽ പദ്ധതിയുടെ കാര്യത്തിൽ അവർ ഉറപ്പു പറഞ്ഞില്ല. കരാറുകാരുമായി സംസാരിച്ച ശേഷം എന്നു തീർക്കാൻ സാധിക്കുമെന്ന് മന്ത്രിയെ അറിയിക്കും. ബോർഡിൽ കാര്യങ്ങൾ അവതാളത്തിലാണെങ്കിലും ചെയർമാനെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യം ഇതുവരെ ഭരണ നേതൃത്വം അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ 2 ബോർഡ് യോഗങ്ങളിലും അഡീഷനൽ ചീഫ് സെക്രട്ടറി പങ്കെടുക്കാത്തതിനാൽ പ്രധാന തീരുമാനങ്ങൾ പോലും എടുക്കാൻ സാധിച്ചിട്ടില്ല.

ADVERTISEMENT

English Summary : Chairman and Secretary not invited for meeting with Minister