തിരുവനന്തപുരം ∙ മദ്യത്തിന് ഇന്നുമുതൽ സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ളതിന് 40 രൂപയുമാണ് ഇന്നലെ മുതൽ സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇവയ്ക്കു യഥാക്രമം 30, 50 രൂപ വീതം അധികം നൽകേണ്ടി വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മദ്യത്തിന് ഇന്നുമുതൽ സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ളതിന് 40 രൂപയുമാണ് ഇന്നലെ മുതൽ സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇവയ്ക്കു യഥാക്രമം 30, 50 രൂപ വീതം അധികം നൽകേണ്ടി വരും. സെസ് തുകയിൽ ബവ്റിജസ് കോർപറേഷൻ വിറ്റുവരവു നികുതി ഈടാക്കുന്നതാണു കാരണം. 5% ആണ് ചില്ലറ വിൽപനയിലെ വിറ്റുവരവു നികുതി.

സെസ് വഴി 20 രൂപ വർധിക്കുമ്പോൾ ഒരു രൂപയും 40 രൂപ വർധിക്കുമ്പോൾ 2 രൂപയും മാത്രമേ ഇങ്ങനെ നികുതി നൽകേണ്ടതുള്ളൂവെങ്കിലും ചില്ലറക്കണക്ക് ഒഴിവാക്കാൻ‌ 15 വർഷമായി ബവ്കോ പത്തിന്റെ ഗുണിതങ്ങളായാണ് വില നിശ്ചയിക്കുന്നത്. ഫലത്തിൽ ഒരു രൂപ നികുതിയുടെ പേരിൽ 10 രൂപയും 2 രൂപയ്ക്ക് 20 രൂപയും അധികം നൽകണം.സർക്കാർ വിജ്ഞാപനത്തിൽ സെസിനു മേലുള്ള വിറ്റുവരവു നികുതി സർക്കാർ ഒഴിവാക്കിയിട്ടുമില്ല. പുതിയ വർഷത്തെ മദ്യനയ ഉത്തരവ് മാർച്ച് 31ന് എങ്കിലും ഇറങ്ങേണ്ടതായിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പലതും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

ADVERTISEMENT

മാഹിയിൽ പെട്രോൾ ലീറ്ററിന് 14 രൂപ കുറവ്

തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനും 2 രൂപ വിലവർധന പ്രാബല്യത്തിലായതോടെ അതിർത്തി ജില്ലകളിലെ ജനങ്ങൾ‌ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ പമ്പുകളിലേക്ക്. കണ്ണൂരിൽനിന്നു മാഹിയിലെത്തുന്നവർക്കാണ് ഏറ്റവും ലാഭം. പെട്രോളിൽ 14.4 രൂപയും ഡീസലിൽ 13.4 രൂപയുമാണ് ലാഭം. കുമളിയിൽ നിന്ന് ലോവർ പെരിയാറിലെത്തിയാൽ പെട്രോളിൽ 5.20 രൂപയും ഡീസലിൽ 2.35 രൂപയും ലാഭമുണ്ട്. കേരളത്തിലെ 20 ലീറ്റർ പെട്രോളിന്റെ വില കൊണ്ട് തമിഴ്നാട്ടിൽ 21 ലീറ്ററടിക്കാം. കർണാടകയിൽ ഇതിലേറെ ലാഭമുണ്ട്.

ADVERTISEMENT

വാണിജ്യ സിലിണ്ടറിന് 89.5 രൂപ കുറച്ചു

കൊച്ചി ∙ പാചകവാതകം വാണിജ്യ സിലിണ്ടറിന് 89.50 രൂപ കുറച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 2034.50 രൂപയായി. 351 രൂപ വർധിച്ച ശേഷമാണ് വില കുറഞ്ഞത്. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല– കൊച്ചിയിൽ 1110 രൂപ. 19 കിലോയാണ് വാണിജ്യ സിലിണ്ടറിന്റെ തൂക്കം. ഗാർഹിക സിലിണ്ടർ 14.20 കിലോയാണ്.

ADVERTISEMENT

English Summary: Liquor price hiked by 10 rupees