തിരുവനന്തപുരം ∙ താനൂർ ബോട്ടപകടം അന്വേഷിക്കാൻ രണ്ടാം പിണറായി സർക്കാരിലെ ആദ്യത്തെ ജുഡീഷ്യൽ കമ്മിഷനായി റിട്ട. ജസ്റ്റിസ് വി.കെ.മോഹനനെ നിയമിച്ചതോടെ 10 വർഷത്തിനിടയിലെ പത്താമത്തെ ജുഡീഷ്യൽ കമ്മിഷനാണു രൂപീകരിക്കപ്പെടുന്നത്. 2013 മുതൽ ഇതുവരെയുള്ള 10 കമ്മിഷനുകൾക്കായി സർക്കാർ ചെലവിട്ടത് 8.55 കോടി രൂപയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ താനൂർ ബോട്ടപകടം അന്വേഷിക്കാൻ രണ്ടാം പിണറായി സർക്കാരിലെ ആദ്യത്തെ ജുഡീഷ്യൽ കമ്മിഷനായി റിട്ട. ജസ്റ്റിസ് വി.കെ.മോഹനനെ നിയമിച്ചതോടെ 10 വർഷത്തിനിടയിലെ പത്താമത്തെ ജുഡീഷ്യൽ കമ്മിഷനാണു രൂപീകരിക്കപ്പെടുന്നത്. 2013 മുതൽ ഇതുവരെയുള്ള 10 കമ്മിഷനുകൾക്കായി സർക്കാർ ചെലവിട്ടത് 8.55 കോടി രൂപയും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 2 കമ്മിഷനെയാണു വച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ 7 കമ്മിഷനുകളെ നിയമിച്ചു റെക്കോർഡിട്ടു.

ഹൈക്കോടതിക്കുമുൻപിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാൻ 2016 ജൂലൈയിൽ നിയോഗിച്ച റിട്ട.ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷനാണ് ഏറ്റവും ചെലവേറിയത്; 2.77 കോടി രൂപ. ഏറ്റവും ചെലവു കുറഞ്ഞ കമ്മിഷനാകട്ടെ വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച റിട്ട.ജില്ലാ ജഡ്ജി പി.കെ.ഹനീഫയുടേതാണ്; 1,01,791 രൂപ.

ADVERTISEMENT

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആദ്യം നിയമിക്കപ്പെട്ടതു സോളർ തട്ടിപ്പ് അന്വേഷിച്ച റിട്ട.ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷനാണ്. 2013ൽ നിയമിച്ച കമ്മിഷനു ചെലവ് 1.77 കോടി രൂപ. 2015ൽ കോട്ടയം മരങ്ങാട്ടുപള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ റിട്ട.ജില്ലാ ജഡ്ജി ഡി.ശ്രീവല്ലഭനെ കമ്മിഷനായി നിയമിച്ചതിനു ചെലവായത് 77.17 ലക്ഷം രൂപ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അന്വേഷിക്കാൻ റിട്ട.ജസ്റ്റിസ് കൃഷ്ണൻനായരെ കമ്മിഷനായി നിയമിച്ചിരുന്നെങ്കിലും ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കാത്തതിനാൽ അദ്ദേഹം പ്രവർത്തനം തുടങ്ങുംമുൻപേ ചുമതലയൊഴിഞ്ഞു. ഇതിനു പകരമുള്ള കമ്മിഷനെയാണ് ഒന്നാം പിണറായി സർക്കാർ ആദ്യം നിയമിച്ചത്.

ഇപ്പോൾ നിയമിക്കപ്പെട്ട റിട്ട.ജസ്റ്റിസ് വി.കെ.മോഹനൻ കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു പുറമേ, സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനുമാണ്. കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള അന്വേഷണത്തിനു നിയോഗിച്ചിട്ടു മേയ് 7നു രണ്ടു വർഷം പൂർത്തിയായെങ്കിലും ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം കൊച്ചിയിൽ ഓഫിസും ജീവനക്കാരുമായുള്ള പ്രവർത്തനത്തിന് 83.76 ലക്ഷം രൂപ ചെലവായി. മലപ്പുറം ജില്ലയിൽ പുതിയ ഓഫിസ് തുറക്കുന്നതോടെ വി.കെ.മോഹനനു വേണ്ടിയുള്ള മൂന്നാമത്തെ ഓഫിസായി ഇതു മാറും.

ഒന്നാം പിണറായി സർക്കാരിലെ കമ്മിഷൻ, അന്വേഷണവിഷയം, ചെലവ്:

1. റിട്ട.ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, 1.07 കോടി

ADVERTISEMENT

2. റിട്ട.ജസ്റ്റിസ് പി.എ.മുഹമ്മദ്, അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷം, 2.77 കോടി

3. റിട്ട.ജില്ലാ ജഡ്ജി പി.എസ്.ആന്റണി, മന്ത്രി എ.കെ.ശശീന്ദ്രനെതിരെയുള്ള ചാനൽ വാർത്ത, 25.85 ലക്ഷം

4. റിട്ട.ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, നെടുങ്കണ്ടം സ്റ്റേഷനിലെ രാജ്കുമാർ കസ്റ്റഡി മരണം, 92.84 ലക്ഷം

5. റിട്ട.ജില്ലാ ജഡ്ജി പി.കെ.ഹനീഫ, വാളയാർ പെൺകുട്ടികളുടെ മരണം, 1.01 ലക്ഷം

ADVERTISEMENT

6. റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻനായർ, പൊലീസ് പർച്ചേസ് മാനദണ്ഡങ്ങൾ, 12.36 ലക്ഷം

7. റിട്ട.ജസ്റ്റിസ് വി.കെ.മോഹനൻ, കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന അന്വേഷണം, 83.76 ലക്ഷം

English Summary: Tenth judicial commissions in the last 10 years