ചീരട്ടാമല (പെരിന്തൽമണ്ണ)∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും ഉപകരണങ്ങളും വലിച്ചെറിയാൻ പ്രതികൾ ചീരട്ടാമല തിരഞ്ഞെടുത്തത് മുൻപ് ഷിബിലി ഇവിടെ ലഹരി ഉപയോഗത്തിനായി വന്ന പരിചയം കണക്കിലെടുത്തെന്ന് പൊലീസ്. അങ്ങാടിപ്പുറത്ത് താമസിക്കുന്ന സമയത്ത് ഷിബിലിക്ക് ലഹരി ഇടപാടും ഉണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീരട്ടാമല (പെരിന്തൽമണ്ണ)∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും ഉപകരണങ്ങളും വലിച്ചെറിയാൻ പ്രതികൾ ചീരട്ടാമല തിരഞ്ഞെടുത്തത് മുൻപ് ഷിബിലി ഇവിടെ ലഹരി ഉപയോഗത്തിനായി വന്ന പരിചയം കണക്കിലെടുത്തെന്ന് പൊലീസ്. അങ്ങാടിപ്പുറത്ത് താമസിക്കുന്ന സമയത്ത് ഷിബിലിക്ക് ലഹരി ഇടപാടും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും ചീരട്ടാമല–ചെറുമല റോഡിലെ ആളൊഴിഞ്ഞ ഈ പ്രദേശത്ത് വരാറുണ്ടായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

അങ്ങാടിപ്പുറത്തു നിന്ന് 5 കിലോമീറ്റർ അകലെയാണ് ചീരട്ടാമല. എന്നാൽ വ്യൂ പോയിന്റിന്റെ ഭാഗത്ത് ഇരുവശത്തുമായി ഒരു കിലോമീറ്ററോളം ഭാഗത്ത് ആൾത്താമസമില്ലാത്തതിനാൽ ഇവിടെ ആരെങ്കിലും വന്നു പോകുന്നത് നാട്ടുകാരും ശ്രദ്ധിക്കാറില്ല. എന്നാൽ പാതിരാത്രിയിലും പുലർച്ചെയുമൊക്കെ വാഹനങ്ങളിൽ ആളുകൾ എത്താറുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു സ്ത്രീ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വെള്ളം ചോദിച്ചിരുന്നതായും പ്രദേശവാസികളിലൊരാൾ പറഞ്ഞു.

ADVERTISEMENT

റബർത്തോട്ടവും കാടുമൂടിക്കിടന്നതുമായ പ്രദേശമായിരുന്നു ഇവിടെ. ശുചിമുറി മാലിന്യം അടക്കം ഇവിടെ കൊണ്ടു തള്ളുന്നതും പതിവായിരുന്നു. ഇതുകൊണ്ടൊക്കെ ആരും ശ്രദ്ധിക്കില്ലെന്ന ധാരണയിലാകാം കവറുകൾ ഇവിടെ ഉപേക്ഷിക്കാൻ ഷിബിലി തീരുമാനിച്ചതെന്നാണ് നിഗമനം. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഒരുഭാഗത്തെ കാടു വെട്ടിത്തെളിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

English Summary: Shibili accused in Siddique murder case knew chirattamala earlier