തിരുവനന്തപുരം ∙ കേരളത്തിന് ഇൗ വർഷം എടുക്കാവുന്ന കടത്തിന്റെ കണക്ക് നൽകാമെന്നു കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധനസെക്രട്ടറി ബിശ്വനാഥ് സിൻഹ കേന്ദ്ര ധനമന്ത്രാലയത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിന് ഇൗ വർഷം എടുക്കാവുന്ന കടത്തിന്റെ കണക്ക് നൽകാമെന്നു കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധനസെക്രട്ടറി ബിശ്വനാഥ് സിൻഹ കേന്ദ്ര ധനമന്ത്രാലയത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു കണക്കു നൽകാമെന്നറിയിച്ചത്. തുടർന്ന് ഈ ആവശ്യമുന്നയിച്ചു ധനസെക്രട്ടറി കത്തയച്ചു.

ഇൗ സാമ്പത്തിക വർഷം പൊതുവിപണിയിൽ നിന്നു കേരളത്തിനു 32,442 കോടി രൂപ കടമെടുക്കാമെന്നു കേന്ദ്രം സമ്മതിച്ചിരുന്നു. ഇതിൽ നിന്ന് ഒറ്റയടിക്ക് 17,052 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ഇൗ വർഷം കടമെടുക്കാവുന്നത് 15,390 കോടി രൂപ മാത്രമായി. 15,390 കോടി പരിധി ഈ സാമ്പത്തികവർഷത്തേക്കാണോ അതല്ല ആദ്യത്തെ 9 മാസത്തേക്കാണോ എന്നതു സംബന്ധിച്ചാണ് ഇപ്പോൾ തർക്കം.

ADVERTISEMENT

കേന്ദ്രം അയച്ച കത്തിൽ ഇൗ തുക ഒരു വർഷത്തേക്കാണെന്നു വ്യക്തമായി പറയുന്നുണ്ടെന്നു മന്ത്രി കെ.എൻ ബാലഗോപാലും 9 മാസത്തേയ്ക്കു മാത്രമാണെന്നു മന്ത്രി വി.മുരളീധരനും വാദിക്കുന്നു. കേന്ദ്രസർക്കാരിനെതിരായ പച്ചക്കള്ളം താൻ കണക്കുകൾ പറഞ്ഞു പൊളിച്ചപ്പോൾ കൂട്ടത്തോടെ ചീത്ത വിളിക്കുകയാണെന്നാരോപിച്ച് ഇന്നലെ മുരളീധരൻ വീണ്ടും രംഗത്തിറങ്ങി.

ഇന്നലെ വിരമിച്ചത് 11,500 പേർ

ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ സർവീസിൽ‌ നിന്നു വിരമിക്കുന്നവർക്കെല്ലാം ഇനി കാലതാമസമില്ലാതെ പെൻഷൻ‌ ആനുകൂല്യങ്ങൾ കൈപ്പറ്റാം. പെൻഷൻ അപേക്ഷകൾക്ക് ഓൺലൈനായി അതിവേഗം അംഗീകാരം നൽകുമെന്ന് അക്കൗണ്ടന്റ് ജനറൽ ഓഫിസ് (എജി) അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം സായ് പെൻഷൻ സിസ്റ്റം എന്ന ഓൺലൈൻ സൗകര്യം നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ല. ഇത്തവണ കൂടുതൽ ജീവനക്കാരെ ഇതിനായി നിയോഗിച്ചു.

ഇന്നലെ 11,500 സർക്കാർ ജീവനക്കാരാണ് വിരമിച്ചത്. ഇതിൽ‌ പകുതിയോളം അധ്യാപകരാണ്. സ്കൂളിൽ ചേർക്കുന്നതിനായി മേയ് 31 ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനാലാണ് ഇന്നലെ കൂട്ടവിരമിക്കൽ വന്നത്. ഓരോ മാസവും ഏഴിനുള്ളിൽ അതുവരെ ലഭിച്ച എല്ലാ പെൻഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന നിർദേശം എജിയുടെ ഓഫിസ് നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള അപേക്ഷകൾ എജിയുടെ ഓഫിസ് അംഗീകാരം നൽകി ട്രഷറിക്കാണ് കൈമാറുക. 25 ലക്ഷത്തിനു മേലുള്ള ചെലവുകൾക്ക് ട്രഷറി നിയന്ത്രണമുണ്ടെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇതു ബാധകമല്ല.

ADVERTISEMENT

2000 കോടി കൂടി കടമെടുത്തു

പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനും ഇൗ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനുമായി 2,000 കോടി രൂപ റിസർവ് ബാങ്കു വഴി സർക്കാർ കടമെടുത്തു. 7.32% പലിശയ്ക്ക് 30 വർഷത്തെ തിരിച്ചടവു കാലാവധിയിലാണിത്. കഴിഞ്ഞ മാസം 2ന് 1,500 കോടിയും 23ന് 500 കോടിയും കടമെടുത്തിരുന്നു. ഇതോടെ ഇൗ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 4,000 കോടി രൂപയായി.

English Summary: Kerala Seeks Details of Debt to Center