തിരുവനന്തപുരം ∙ യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ

തിരുവനന്തപുരം ∙ യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

വലിയ സ്പോൺസർഷിപ് നൽകുന്നവർക്കു സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽനിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. ലോകകേരള സഭ സർക്കാരിന്റെ സംരംഭമായിരിക്കെയാണ്, ആ പേരിൽ പുറത്തുള്ളവർ പല വാഗ്ദാനം നൽകി പണം പിരിക്കുന്നത്. സർക്കാർ ഈ തുകയുടെ കണക്കെടുക്കുന്നില്ല. സംഘാടകസമിതിയിൽ സർക്കാർ പ്രതിനിധിയുമില്ല.

ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലുമായാണു സമ്മേളനം. മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്പോൺസർമാരെത്തേടി പ്രചരിക്കുന്ന താരിഫ് കാർഡിലെ വാഗ്ദാനം. ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്ക്വയറിലാണു പൊതുസമ്മേളനം. ലോകകേരളസഭയിലെ അംഗങ്ങൾക്ക് ഒരുക്കങ്ങൾ വിശദീകരിച്ച് ഓർഗനൈസിങ് സെക്രട്ടറി അയച്ച ഇമെയിലിലും താരിഫ് കാർഡ് നൽകിയിട്ടുണ്ട്. സ്പോൺസർമാരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന.

സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു പ്രാദേശികമായ സംഘാടക സമിതിയാണെന്നും സ്പോൺസർഷിപ്പിലൂടെയാണ് അവർ പണം കണ്ടെത്തുന്നതെന്നും നോർക്ക വകുപ്പു സ്ഥിരീകരിച്ചു. കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തിന്റെ യാത്രാക്കൂലി മാത്രമാണു സർക്കാരിനു ചെലവ്. എന്നാൽ, സ്പോൺസർഷിപ്പിന്റെ പേരിൽ അവർ എന്തെങ്കിലും വാഗ്ദാനം നൽകുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും താരിഫ് കാർഡ് ശ്രദ്ധയിൽപെട്ടില്ലെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രതികരിച്ചു.

താരിഫ് കാർഡിലെ വാഗ്ദാനം:

ADVERTISEMENT

∙ ഗോൾഡ് (ഒരുലക്ഷം ഡോളർ)
സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, റജിസ്ട്രേഷൻ ഡെസ്കിൽ ബാനർ. സമ്മേളന സുവനീറിൽ 2 പേജ് പരസ്യം, ആഡംബര കാർ സൗകര്യം.

∙ സിൽവർ (50,000 ഡോളർ)
സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം.

∙ ബ്രോൺസ് (25,000 ഡോളർ)

വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സിൽവർ സൗകര്യങ്ങൾ.

ADVERTISEMENT

ചർച്ച ചെയ്യുന്നത് 4 വിഷയം

തിരുവനന്തപുരം ∙ ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതു 4 വിഷയങ്ങൾ: നവകേരള നിർമിതിയിൽ അമേരിക്കൻ മലയാളികളുടെ പങ്ക്, അമേരിക്കയിൽ ലോകകേരള സഭാ പ്രവർത്തനത്തിന്റെ വിപുലീകരണം, മലയാള ഭാഷയിലും സംസ്കാരത്തിലും പുതുതലമുറ അമേരിക്കൻ മലയാളികൾ, അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവി. സമ്മേളനം നടക്കുന്ന ഹോട്ടലിലാണു പ്രതിനിധികളുടെ താമസം. 10നും 11നും ഹോട്ടലിൽ കലാപരിപാടികളും അരങ്ങേറും.

English Summary: Loka Kerala Sabha at USA: Money collected on behalf of the organizing committee