മണ്ണഞ്ചേരി (ആലപ്പുഴ) ∙ ഉടൽ തളർന്ന 5–ാം ക്ലാസ് വിദ്യാർഥി അൽത്താഫിനു ചക്രക്കസേരയിലെങ്കിലും സ്കൂളിലേക്കു പോകാനൊരു വഴിയില്ല.പുതമണ്ണും പാഴ്ചെടികളും നിറഞ്ഞ വഴിയിലൂടെ വേണം അവന്റെ ചക്രക്കസേര പോകാൻ. ഇടയ്ക്കൊരു കൈത്തോടുമുണ്ട്. മാതാവ് അമീനയും ട്യൂഷൻ ടീച്ചർ അനുജയും ചേർന്നു പിടിച്ചുയർത്തി വേണം അൽത്താഫിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണഞ്ചേരി (ആലപ്പുഴ) ∙ ഉടൽ തളർന്ന 5–ാം ക്ലാസ് വിദ്യാർഥി അൽത്താഫിനു ചക്രക്കസേരയിലെങ്കിലും സ്കൂളിലേക്കു പോകാനൊരു വഴിയില്ല.
പുതമണ്ണും പാഴ്ചെടികളും നിറഞ്ഞ വഴിയിലൂടെ വേണം അവന്റെ ചക്രക്കസേര പോകാൻ. ഇടയ്ക്കൊരു കൈത്തോടുമുണ്ട്. മാതാവ് അമീനയും ട്യൂഷൻ ടീച്ചർ അനുജയും ചേർന്നു പിടിച്ചുയർത്തി വേണം അൽത്താഫിന്റെ ചക്രക്കസേരയെ അവിടം കടത്തേണ്ടത്. അല്ലെങ്കിൽ പല പറമ്പുകളിലൂടെ ഏറെ ചുറ്റണം ടാർ റോഡിലെത്താൻ. അവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ദാറുൽ ഹുദാ സ്കൂൾ.

മഴ തുടങ്ങിയാൽ പ്രദേശമാകെ വെള്ളക്കെട്ടാകും. അപ്പോൾ പുതമണ്ണു പോലും ഉണ്ടാകില്ല. വെള്ളം ഒഴുകിപ്പോകാനാണ് വഴിയുടെ മധ്യത്തിൽ കൈത്തോടു വെട്ടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് 18–ാം വാർഡുകാർക്കു പരിചിതമാണ് നജീം മൻസിലിൽ (ചിറയിൽ) പരേതനായ നജീമിന്റെ മകൻ അൽത്താഫിന്റെ കഷ്ടത. 7 വയസ്സുവരെ നടന്ന കുട്ടിയാണ് അൽത്താഫെന്ന് അമീന പറഞ്ഞു. പിന്നെ പേശികൾക്കു ബലം കുറയുന്ന അസുഖമുണ്ടായി.

ADVERTISEMENT

11 വയസ്സുള്ള അൽത്താഫ് പഠിക്കാൻ മിടുക്കനാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന പിതാവ് നജീം 10 വർഷം മുൻപ് അപകടത്തിൽ മരിച്ചു. വഴി ഇല്ലാത്തതല്ല, പണം അനുവദിച്ചു 4 വർഷമായിട്ടും വഴി നിർമിക്കാത്തതാണ് ഈ കുട്ടിയുടെ കഷ്ടപ്പാടിനു കാരണം. വിരിശേരി – ചക്കാലിപ്പറമ്പ് റോഡിനായി സ്ഥലം നൽകിയതും മൺവഴി തെളിച്ചതും നാട്ടുകാർ തന്നെ.

English Summary: No road to go to school for Althaf