ആലത്തൂർ (പാലക്കാട്) ∙ പുത്തനുടുപ്പും പുസ്തകങ്ങളുമായി കൂട്ടുകാർ സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ അക്ഷരയ്ക്കു സങ്കടമാണ്; മൂന്നാം ക്ലാസിലേക്കു ജയിച്ചെങ്കിലും ഈ വർഷം ക്ലാസിൽ പോകാൻ കഴിയുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ വർഷം നവംബർ ഒന്നിനു കാവശ്ശേരി കലാമണി പിസിഎ എ‍ൽപി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിക്കിടെയാണു തോണിപ്പാടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ (പാലക്കാട്) ∙ പുത്തനുടുപ്പും പുസ്തകങ്ങളുമായി കൂട്ടുകാർ സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ അക്ഷരയ്ക്കു സങ്കടമാണ്; മൂന്നാം ക്ലാസിലേക്കു ജയിച്ചെങ്കിലും ഈ വർഷം ക്ലാസിൽ പോകാൻ കഴിയുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ വർഷം നവംബർ ഒന്നിനു കാവശ്ശേരി കലാമണി പിസിഎ എ‍ൽപി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിക്കിടെയാണു തോണിപ്പാടം അഞ്ചങ്ങാടി രമേശ്–മഞ്ജു ദമ്പതികളുടെ മകൾ അക്ഷര ഉൾപ്പെടെ 6 പേർക്കു പൊള്ളലേറ്റത്.

പടുകൂറ്റൻ സിഗരറ്റിന്റെ രൂപത്തിനു തീ കൊളുത്തിയപ്പോൾ ആളിക്കത്തി പൊള്ളലേൽക്കുകയായിരുന്നു. പ്രധാനാധ്യാപിക ജസിമോൾ മാത്യുവിനും അക്ഷരയ്ക്കുമായിരുന്നു ഗുരുതര പരുക്ക്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം ഇരുവരും സുഖം പ്രാപിച്ചെങ്കിലും അക്ഷരയ്ക്കു തുടർചികിത്സ വേണം. മുറിവുകൾ പൂർണമായി ഉണങ്ങിയെങ്കിലും 6 മാസത്തിനു ശേഷമേ പ്ലാസ്റ്റിക് സർജറി ചെയ്യാനാകൂ.

ADVERTISEMENT

കൈകാലുകളിലും നെഞ്ചിലും വയറിലും താടിയിലുമുള്ള, ഉണങ്ങിയ മുറിവുകളിലാണ് പ്ലാസ്റ്റിക് സർജറി നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അക്ഷരയുടെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിച്ചെങ്കിലും തുടർചികിത്സയ്ക്കും ചെലവുണ്ട്. പ്രധാനാധ്യാപിക ജസിമോൾ മാത്യുവിന് ഇന്ന് സ്കൂളിലെത്താൻ കഴിയില്ല. കയ്യിലും മുഖത്തുമുള്ള ഉണങ്ങിയ മുറിവുകളിൽ തൊലി വരാനുണ്ട്.

English Summary: Sad Story of Akshara