ആലപ്പുഴ ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ മുന്നിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയും തമ്മിൽ വാക്കേറ്റം. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിയമനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ പവാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നടപടിയെടുക്കേണ്ടിവരുമെന്ന പവാറിന്റെ മുന്നറിയിപ്പ് തോമസ് കെ. തോമസ് അവഗണിച്ചു. പി.സി. ചാക്കോ നാമനിർദേശം ചെയ്ത ജില്ലാ പ്രസിഡന്റിനെ അംഗീകരിക്കാതെ തോമസ് കെ. തോമസ് മറ്റൊരാളെ നിർദേശിച്ചതോടെയാണ് പാർട്ടിയിൽ പോരു തുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ ശരദ് പവാർ വിളിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പി.സി. ചാക്കോയും തോമസ് കെ. തോമസും മുംബൈയിൽ എത്തിയിരുന്നു. ആദ്യം രണ്ടുപേരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയപ്പോഴാണു വാക്കേറ്റമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ മുന്നിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയും തമ്മിൽ വാക്കേറ്റം. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിയമനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ പവാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നടപടിയെടുക്കേണ്ടിവരുമെന്ന പവാറിന്റെ മുന്നറിയിപ്പ് തോമസ് കെ. തോമസ് അവഗണിച്ചു. പി.സി. ചാക്കോ നാമനിർദേശം ചെയ്ത ജില്ലാ പ്രസിഡന്റിനെ അംഗീകരിക്കാതെ തോമസ് കെ. തോമസ് മറ്റൊരാളെ നിർദേശിച്ചതോടെയാണ് പാർട്ടിയിൽ പോരു തുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ ശരദ് പവാർ വിളിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പി.സി. ചാക്കോയും തോമസ് കെ. തോമസും മുംബൈയിൽ എത്തിയിരുന്നു.

ആദ്യം രണ്ടുപേരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയപ്പോഴാണു വാക്കേറ്റമുണ്ടായത്. പിന്നാലെ പി.സി. ചാക്കോ കേരളത്തിലേക്കു മടങ്ങി. ഇതിനുശേഷം തോമസ് കെ. തോമസുമായി പവാർ രണ്ടു തവണ ചർച്ച നടത്തിയിട്ടും തർക്കത്തിനു പരിഹാരമായില്ല.

ADVERTISEMENT

ഏറെക്കാലമായി അടുപ്പമുള്ള പി.സി. ചാക്കോയ്ക്ക് അനുകൂലമായ നിലപാടാണ് പവാർ സ്വീകരിച്ചത്. തോമസ് കെ. തോമസ് ഇത് അംഗീകരിച്ചില്ല. സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ ജില്ലാ പ്രസിഡന്റിനെ നാമനിർദേശം ചെയ്യാൻ തനിക്ക് അധികാരമുണ്ടെന്ന വാദം പി.സി. ചാക്കോ ആവർത്തിച്ചപ്പോൾ ആലപ്പുഴയിൽ തനിക്കു താൽപര്യമുള്ളയാളെ പ്രസിഡന്റാക്കണമെന്ന് തോമസ് കെ. തോമസ് കർശന നിലപാടെടുത്തു.

ദേശീയ നേതാക്കളെന്ന നിലയ്ക്കു പവാറിനെയും പ്രഫുൽ പട്ടേലിനെയും അംഗീകരിക്കുമെങ്കിലും സംസ്ഥാന പ്രസിഡന്റായി പി.സി. ചാക്കോയെ അംഗീകരിക്കാൻ കഴിയില്ലെന്നു തോമസ് പറഞ്ഞു. നിലപാടു മയപ്പെടുത്തണമെന്നു പവാർ ആവശ്യപ്പെട്ടെങ്കിലും തോമസ് വഴങ്ങിയില്ല. നടപടിയെടുക്കേണ്ടി വരുമെന്നു പവാർ മുന്നറിയിപ്പു നൽകിയപ്പോൾ ആയിക്കോളൂ എന്ന നിലപാടിലായിരുന്നു തോമസ് കെ. തോമസ്. ഒടുവിൽ സുപ്രിയ സുളെയെ മധ്യസ്ഥയായി അയയ്ക്കാമെന്നു പവാർ അറിയിച്ചു. അതിൽ വിരോധമില്ലെന്നും എന്നാൽ, നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞതായാണു വിവരം.

ADVERTISEMENT

English Summary : Not resolved dispute in NCP