തിരുവനന്തപുരം ∙ രണ്ടു ലോകകേരളസഭകൾ മാത്രമാണ് ഇതുവരെ നടന്നതെന്ന് അമേരിക്കയിൽ ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ സംഘാടകസമിതി. മൂന്നാം ലോകകേരളസഭയ്ക്കു ശേഷമുള്ള പരിപാടിയെന്ന നിലയിലാണു ന്യൂയോർക്കിലെ മേഖലാ സമ്മേളനം നടക്കുന്നത് എന്നിരിക്കെയാണ് ആകെ 2 ലോകകേരളസഭകൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന ‘കണ്ടെത്തൽ’. സമ്മേളനത്തിനു പണം പിരിക്കാനായി സ്പോൺസർമാർക്കു നൽകുന്ന താരിഫ് കാർഡിന്റെ ആമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ കേരളത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും എത്തിക്കുമെന്ന വാഗ്ദാനവുമുണ്ട്. സുവനീറിനു സ്പോൺസർഷിപ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ വാഗ്ദാനം. സുവനീറിന്റെ പിൻ കവർ സ്പോൺസർ ചെയ്യുന്നയാൾ നൽകേണ്ടത് 20,000 ഡോളറാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടു ലോകകേരളസഭകൾ മാത്രമാണ് ഇതുവരെ നടന്നതെന്ന് അമേരിക്കയിൽ ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ സംഘാടകസമിതി. മൂന്നാം ലോകകേരളസഭയ്ക്കു ശേഷമുള്ള പരിപാടിയെന്ന നിലയിലാണു ന്യൂയോർക്കിലെ മേഖലാ സമ്മേളനം നടക്കുന്നത് എന്നിരിക്കെയാണ് ആകെ 2 ലോകകേരളസഭകൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന ‘കണ്ടെത്തൽ’. സമ്മേളനത്തിനു പണം പിരിക്കാനായി സ്പോൺസർമാർക്കു നൽകുന്ന താരിഫ് കാർഡിന്റെ ആമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ കേരളത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും എത്തിക്കുമെന്ന വാഗ്ദാനവുമുണ്ട്. സുവനീറിനു സ്പോൺസർഷിപ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ വാഗ്ദാനം. സുവനീറിന്റെ പിൻ കവർ സ്പോൺസർ ചെയ്യുന്നയാൾ നൽകേണ്ടത് 20,000 ഡോളറാണ്. പി‍ൻ കവറിൽ പരസ്യം നൽകുന്നതിനൊപ്പം സമ്മേളനം നടക്കുന്ന ഹോട്ടലിൽ 3 ദിവസത്തേക്കു സാധാരണ മുറി കിട്ടും. പൊതുസമ്മേളനം നടക്കുന്ന ടൈംസ്ക്വയറിലെ വിഡിയോ വാളിലും പരസ്യം പ്രദർശിപ്പിക്കും. 10,000 ഡോളർ, 5000 ഡോളർ, 1000 ഡോളർ എന്നിങ്ങനെയാണു സുവനീറിനുള്ള മറ്റു സ്പോൺസർഷിപ്. 1000 ഡോളറിന്റെ പരസ്യം നൽകുന്നയാൾക്കു ഒരു പേജ് പരസ്യം മാത്രം. 

ADVERTISEMENT

രണ്ടരലക്ഷം അമേരിക്കക്കാർ പൊതുസമ്മേളനം കാണാനെത്തുമെന്നും വിഡിയോ വാളിലെ പരസ്യം അത്രയും പേർ കാണുമെന്നുമുള്ള വാഗ്ദാനവും സ്പോൺസർമാർക്കു നൽകിയിട്ടുണ്ട്. ടൈംസ്ക്വയറിനു ചേർന്നുള്ള ബ്രോഡ് വേ സ്ട്രീറ്റ് ടൂറിസം കേന്ദ്രമായതിനാൽ ഇവിടെ ദിവസം 5 ലക്ഷത്തോളം പേർ വന്നുപോകുന്നുണ്ട്. ഇതാണു വാഗ്ദാനത്തിന്റെ അടിസ്ഥാനം.

English Summary : Organizing committee of Loka Kerala Sabha said only two Sabhas held in United States