തിരുവനന്തപുരം∙ തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ഡിസംബറിലെ അടിസ്ഥാന ശമ്പളത്തിനൊപ്പം 41 രൂപയുടെ വർധന വരുത്താൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു. 2023 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പിലാക്കും. സർവീസ് കാലയളവ് അനുസരിച്ച് നിലവിലുള്ള സർവീസ് വെയിറ്റേ‍ജിൽ 55 മുതൽ 115 പൈസ വരെ വർധിപ്പിക്കാനും തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌ന‍ങ്ങളും പരാതികളും സമയവായ‍ത്തിലൂടെ അടിയന്തരമായി പരിഹരിക്കുന്നതിന് ലേബർ കമ്മിഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

ADVERTISEMENT

പ്രശ്‌നങ്ങ‍ൾക്കും പരാതികൾക്കും പുറമേ തൊഴിൽ ക്ഷമതയും ഇൻസെന്റീവും ഉൾപ്പെടെയുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി–തൊഴിലുടമ പ്രതിനിധികൾ അംഗങ്ങളും അഡിഷനൽ ലേബർ കമ്മിഷണർ (ഐആർ) കൺവീനറുമായ കമ്മിറ്റി 3 മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

തോട്ടം മേഖലയിലെ പ്രശ്‌‍നങ്ങളും വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്നതിനും കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ അ‍ധ്യക്ഷതയിലുള്ള പ്ലാന്റേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അടുത്ത യോഗം ഉടൻ വിളി‍ക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ADVERTISEMENT

English Summary: Plantation employees salary to be increased by 41 rupees