തിരുവനന്തപുരം ∙ മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സബ്സിഡിയോടെ നൽകുന്ന സാധനങ്ങൾക്ക് പ്രത്യേക ബിൽ സംസ്ഥാനത്തു നിലവിൽ വന്നു. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ പുതുക്കിയ ബില്ലിന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) സൗകര്യം ഏർപ്പെടുത്തിയതിന്റെ നടപടികൾ മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സബ്സിഡിയോടെ  നൽകുന്ന സാധനങ്ങൾക്ക് പ്രത്യേക ബിൽ സംസ്ഥാനത്തു നിലവിൽ വന്നു. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ പുതുക്കിയ ബില്ലിന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) സൗകര്യം ഏർപ്പെടുത്തിയതിന്റെ നടപടികൾ മൂലം ഇന്നലെ മണിക്കൂറുകളോളം റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. 

മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയോടെ ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ എന്നു രേഖപ്പെടുത്തിയാണു കേന്ദ്രബിൽ. താമരയെന്നു തോന്നിപ്പിക്കുന്ന ചിഹ്നമാണ് ബില്ലിലെന്നു സംസ്ഥാനത്തെ ഭരണാനുകൂല സംഘടനകൾ ആരോപിച്ചു. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കേന്ദ്ര സബ്സിഡി ഇല്ലാത്ത സാധനങ്ങൾ നൽകുമ്പോഴും കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള എന്നീ കാർഡ് ഉടമകൾക്കും മാത്രമാകും കേരളത്തിന്റെ ‘ആന’ചിഹ്നം ഉള്ള ബിൽ ലഭിക്കുക. 

ADVERTISEMENT

വാങ്ങുന്ന സാധനങ്ങളുടെ അളവ്, കാർഡ് ഉടമയ്ക്ക് ഓരോ സാധനത്തിനും ചെലവാകുന്ന തുക, കേന്ദ്ര സർക്കാർ ഓരോ സാധനങ്ങൾക്കും നൽകുന്ന സബ്സിഡി എന്നിവ കേന്ദ്രബില്ലിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ആകെ ചെലവും സബ്സിഡിയുമുണ്ട്. പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് അരിയും ഗോതമ്പും സൗജന്യമാണ്. ആട്ടയ്ക്കും പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കും മാത്രമാണ് വില.

English Summary: Special bill for central subsidy in ration