കുമളി ∙ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കുമളിയിൽ ആൾക്കൂട്ട ആക്രമണം. മാധ്യമപ്രവർത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൽ സമദിനാണ് മർദനമേറ്റത്. അബ്ദുൽ സമദിനെ പരുക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൽ സമദ് വൈകിട്ട് കലക്‌ഷനെടുക്കുന്നതിനിടെ ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. ഒരു കൂട്ടം സിപിഎം പ്രവർത്തകർ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു എന്ന് സമദ് പറഞ്ഞു. വീടിനു സമീപത്തുള്ള ഓടയിൽ മാലിന്യം നിറഞ്ഞതിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതാണ് കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കുമളിയിൽ ആൾക്കൂട്ട ആക്രമണം. മാധ്യമപ്രവർത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൽ സമദിനാണ് മർദനമേറ്റത്. അബ്ദുൽ സമദിനെ പരുക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൽ സമദ് വൈകിട്ട് കലക്‌ഷനെടുക്കുന്നതിനിടെ ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. ഒരു കൂട്ടം സിപിഎം പ്രവർത്തകർ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു എന്ന് സമദ് പറഞ്ഞു. വീടിനു സമീപത്തുള്ള ഓടയിൽ മാലിന്യം നിറഞ്ഞതിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതാണ് കാരണം. ഓടയിൽ മണ്ണിട്ടതിനെത്തുടർന്ന് നിലവിൽ വീടിനു സമീപം മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. കുമളി പഞ്ചായത്തിലെ 8, 14 വാർഡ് മെംബർമാരെ സമൂഹമാധ്യമം വഴി ആക്ഷേപിക്കുമോ എന്നു ചോദിച്ചാണ് ആക്രമിച്ചതെന്നും സിപിഎം അമരാവതി ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും അബ്ദുൽ സമദ് പറഞ്ഞു. ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. മാധ്യമപ്രവർത്തകനുനേരെയുള്ള ആക്രമണത്തിൽ വിവിധ മാധ്യമ സംഘടനകൾ പ്രതിഷേധിച്ചു.

ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകരെ നിരന്തരം വ്യക്തിഹത്യ ചെയ്യുന്നത് ചോദ്യം ചെയ്തത് ഉന്തിലും തള്ളിലും എത്തിയതാണെന്ന് സിപിഎം അമരാവതി ലോക്കൽ സെക്രട്ടറി പി.രാജൻ പ്രതികരിച്ചു.

English Summary : Mob attack under leadership of CPM