തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്കു ലഭിക്കുന്ന മണ്ണെണ്ണയുടെ വില ഇടിഞ്ഞു. പക്ഷേ, മൊത്ത വിതരണം നടത്തേണ്ട ഡീലർമാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞതോടെ ആവശ്യത്തിനു മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതി.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്കു ലഭിക്കുന്ന മണ്ണെണ്ണയുടെ വില ഇടിഞ്ഞു. പക്ഷേ, മൊത്ത വിതരണം നടത്തേണ്ട ഡീലർമാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞതോടെ ആവശ്യത്തിനു മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള സാഹചര്യങ്ങൾ കാരണമാണ് രാജ്യത്തെ എണ്ണ കമ്പനികൾ വില കുറച്ചത് എന്നാൽ, റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ നൽകേണ്ട  ഡീലർമാരുടെ എണ്ണം സംസ്ഥാനത്ത് പകുതിയോളമായി കുറഞ്ഞു. സംഭരണ ലൈസൻസ് പുതുക്കാൻ റവന്യു വകുപ്പ് കർശന വ്യവസ്ഥകൾ മുന്നോട്ടുവച്ചതും ചെലവ് കൂടിയതും കാരണം ഡീലർമാർ പലരും പിന്മാറുകയായിരുന്നു.

ADVERTISEMENT

200ൽ പരം ഡീലർമാർ ഉണ്ടായിരുന്നത് ഇപ്പോൾ നൂറോളമായി. 2002ലെ പെട്രോളിയം ചട്ടങ്ങൾ പ്രകാരമാണ് കലക്ടർമാർ ലൈസൻസ് പുതുക്കുന്നത്. പുതിയ ലൈസൻസ് ലഭിക്കാൻ പൊലീസ്, തഹസിൽദാർ, അഗ്നിരക്ഷാസേന എന്നിവർ നൽകുന്ന നിരാക്ഷേപപത്രം (എൻഒസി) വേണം. ലൈസൻസ് പുതുക്കാനും എൻഒസി വേണമെന്ന് കലക്ടർമാർ ശഠിച്ചതോടെ പല ഡീലർമാരും മടിച്ചു. സാങ്കേതിക നൂലാമാലകളും ചെലവും ആണ് കാരണം. ഇവരിൽ പലരും കഴിഞ്ഞ വർഷം തന്നെ എണ്ണ കമ്പനികൾക്ക് ഫീസ് അടച്ചെങ്കിലും പുതുക്കിയ ലൈസൻസ് നൽകാതെ മണ്ണെണ്ണ നൽകില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. 

കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് മണ്ണെണ്ണ വിഹിതം കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചതോടെ ഡിപ്പോ നടത്തിപ്പ് ലാഭകരമല്ലെന്ന് ഡീലർമാർ പറയുന്നു. കുറഞ്ഞ അളവിലുള്ള മണ്ണെണ്ണ സ്റ്റോക്ക് എടുക്കാൻ ദൂര ദിക്കിലെ ഡിപ്പോ വരെ പോകുന്നത് നഷ്ടമാണെന്ന് റേഷൻ വ്യാപാരികളും പറയുന്നു.

ADVERTISEMENT

2 മാസം; 20 രൂപ കുറഞ്ഞു

ഏപ്രിലിൽ മണ്ണെണ്ണ ലീറ്ററിന് 83 രൂപയായിരുന്നത് മേയിൽ 69 രൂപയായും ജൂണിൽ 63 രൂപയുമായി. നിലവിൽ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 3 മാസത്തേക്ക് അര ലീറ്റർ മണ്ണെണ്ണയാണു നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനാൽ മറ്റു കാർഡ് ഉടമകൾക്കു മണ്ണെണ്ണ വിതരണം മാർച്ചിൽ നിർത്തിയിരുന്നു.

ADVERTISEMENT

English Summary: Dealer Licence Renewal issue for ration kerosene in Kerala