തിരുവനന്തപുരം∙ സ്കൂളുകളിൽ മധ്യവേനലവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പിൻവലിച്ചതിനൊപ്പം ആറാം പ്രവൃത്തി ദിനം വരുന്നതും ഒഴിവാക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ, എൻടിയു, കെഎസ്ടിയു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ആവശ്യം ഉന്നയിച്ചത്. അടുത്ത മാർച്ചിലെ 16, 23 തീയതികൾ പ്രവൃത്തി ദിവസമാക്കിയതിനെതിരെയായിരുന്നു ഇത്. തുടർച്ചയായി 6 പ്രവൃത്തി ദിനം വരാത്ത ആഴ്ചകളിലെ ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കാനാണ് നേരത്തേ ക്യുഐപി യോഗത്തിൽ തീരുമാനമായത്. മാർച്ച് 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തിയുടെ അവധി തിരുവനന്തപുരം ജില്ലയിൽ മാത്രമാണെന്നതിനാൽ 16ന് ക്ലാസ് വച്ചാൽ മറ്റു ജില്ലകളിലെല്ലാം തുടർച്ചയായ 6 പ്രവൃത്തി ദിനം വരും. അതിന് അടുത്ത ആഴ്ചയിൽ പൊതു അവധിയില്ലെങ്കിലും ശനിയാഴ്ചയും (23) പ്രവൃത്തി ദിനമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്കൂളുകളിൽ മധ്യവേനലവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പിൻവലിച്ചതിനൊപ്പം ആറാം പ്രവൃത്തി ദിനം വരുന്നതും ഒഴിവാക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ, എൻടിയു, കെഎസ്ടിയു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ആവശ്യം ഉന്നയിച്ചത്.

അടുത്ത മാർച്ചിലെ 16, 23 തീയതികൾ പ്രവൃത്തി ദിവസമാക്കിയതിനെതിരെയായിരുന്നു ഇത്. തുടർച്ചയായി 6 പ്രവൃത്തി ദിനം വരാത്ത ആഴ്ചകളിലെ ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കാനാണ് നേരത്തേ ക്യുഐപി യോഗത്തിൽ തീരുമാനമായത്. മാർച്ച് 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തിയുടെ അവധി തിരുവനന്തപുരം ജില്ലയിൽ മാത്രമാണെന്നതിനാൽ 16ന് ക്ലാസ് വച്ചാൽ മറ്റു ജില്ലകളിലെല്ലാം തുടർച്ചയായ 6 പ്രവൃത്തി ദിനം വരും. അതിന് അടുത്ത ആഴ്ചയിൽ പൊതു അവധിയില്ലെങ്കിലും ശനിയാഴ്ചയും (23) പ്രവൃത്തി ദിനമാക്കിയിട്ടുണ്ട്. ഇതു രണ്ടും ഒഴിവാക്കണമെന്ന് കെപിഎസ്ടിഎ പ്രസിഡന്റ് അബ്ദുൽ മജീദും എൻടിയു പ്രസിഡന്റ് പി.എസ്.ഗോപകുമാറും ആവശ്യപ്പെട്ടു.

ADVERTISEMENT

എന്നാൽ മതിയായ അധ്യയന ദിവസം ഉറപ്പാക്കേണ്ടതിനാൽ ഇത് അംഗീകരിക്കാനാകില്ലെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ക്യുഐപി സംഘടനകൾ പറയുന്നതേ നടപ്പാക്കാവൂ എന്നു വാശിപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്യുഐപി മേൽനോട്ട സമിതിയിൽ ബാക്കിയെല്ലാം ഭരണ കക്ഷികളുമായി ബന്ധപ്പെട്ട സംഘടനകളാണ്.

English Summary : Opposition teachers unions want to avoid sixth working day