തിരുവനന്തപുരം ∙ കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിൽ പുക നിറഞ്ഞെങ്കിലും ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോക കേരളസഭ സംഘാടകർ. എന്നാൽ, എല്ലാവരും മാസ്ക് ധരിക്കണമെന്നും കഴിവതും വീടിനുള്ളി‍ൽ തന്നെ കഴിയണമെന്നും അധികൃതർ നിർദേശിച്ചിട്ടുള്ളതിനാൽ പൊതുസമ്മേളനത്തിന്റെ കൊഴുപ്പു കുറയുമോ എന്ന ആശങ്കയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിൽ പുക നിറഞ്ഞെങ്കിലും ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോക കേരളസഭ സംഘാടകർ. 

എന്നാൽ, എല്ലാവരും മാസ്ക് ധരിക്കണമെന്നും കഴിവതും വീടിനുള്ളി‍ൽ തന്നെ കഴിയണമെന്നും അധികൃതർ നിർദേശിച്ചിട്ടുള്ളതിനാൽ പൊതുസമ്മേളനത്തിന്റെ കൊഴുപ്പു കുറയുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട 1000 മലയാളികളാണു ഞായറാഴ്ചത്തെ പൊതുസമ്മേളനത്തിനെത്തുക. ന്യൂയോർക്കിൽ ഇന്നു മുഖ്യമന്ത്രിക്കും സംഘത്തിനും വിശ്രമദിനമാണ്. വൈകിട്ട് സൗഹൃദസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല.

ADVERTISEMENT

നാളെയാണു ലോക കേരളസഭയുടെ മേഖലാ സമ്മേളനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ചർച്ചകൾ നടക്കും. അവസാനം മുഖ്യമന്ത്രി മറുപടി നൽകും. പ്രത്യേക യൂ ട്യൂബ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ സംഘാടകർ ആലോചിക്കുന്നുണ്ട്. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും പുകപ്രശ്നം പൊതുസമ്മേളനത്തിനു മുൻപായി നീങ്ങുമെന്നാണു പ്രതീക്ഷയെന്നും സംഘാടക സമിതി ചെയർമാൻ കെ.ജി.മന്മഥൻ നായർ ‘മനോരമ’യോടു പറഞ്ഞു.

17ന് മുഖ്യമന്ത്രി ദുബായിൽ

ADVERTISEMENT

∙ യുഎസിൽനിന്നുള്ള മടക്കയാത്രയിൽ മുഖ്യമന്ത്രി 17നു വൈകിട്ടു ദുബായിൽ ഇറങ്ങും. 18നു വൈകിട്ട് 4.30നു ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം അബുദാബിയിൽ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയിരുന്നു. മടക്കയാത്രയായതിനാൽ ദുബായിൽ ഇറങ്ങുന്നതിനു പ്രത്യേക അനുമതി ആവശ്യമില്ല. 19നു കേരളത്തിലേക്കു മടങ്ങും.

English Summary: Loka Kerala Sabha meeting in USA