തിരുവനന്തപുരം ∙ ടെൻഡർ നടപടികളിലെ വീഴ്ചകളുടെ പേരിൽ തടഞ്ഞ കരാറുകൾ പ്രകാരമുള്ള 465 മെഗാവാട്ട് വൈദ്യുതി 75 ദിവസം കൂടി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ്. സംസ്ഥാനത്തിനു പുറത്തെ 3 കമ്പനികളുമായുള്ള 4 ദീർഘകാല കരാറുകളാണ് കമ്മിഷൻ തടഞ്ഞിരുന്നത്. അപ്‌ലറ്റ് ട്രൈബ്യൂണൽ സ്റ്റേ അനുവദിക്കാത്തതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതി മുതൽ കമ്പനികൾ കേരളത്തിനു വൈദ്യുതി നൽകുന്നതു നിർത്തിവച്ചിരുന്നു. യൂണിറ്റിന് 10 രൂപയ്ക്ക് പവർ എക്സ്ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങിയും പകൽ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചുമാണ് ബോർഡ് ഈ കമ്മി നികത്തുന്നത്. വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ട കരാറുകളിലെ വൈദ്യുതിക്കാകട്ടെ 4.15 – 4.29 രൂപ മാത്രമാണു വില.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ടെൻഡർ നടപടികളിലെ വീഴ്ചകളുടെ പേരിൽ തടഞ്ഞ കരാറുകൾ പ്രകാരമുള്ള 465 മെഗാവാട്ട് വൈദ്യുതി 75 ദിവസം കൂടി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ്.

സംസ്ഥാനത്തിനു പുറത്തെ 3 കമ്പനികളുമായുള്ള 4 ദീർഘകാല കരാറുകളാണ് കമ്മിഷൻ തടഞ്ഞിരുന്നത്. അപ്‌ലറ്റ് ട്രൈബ്യൂണൽ സ്റ്റേ അനുവദിക്കാത്തതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതി മുതൽ കമ്പനികൾ കേരളത്തിനു വൈദ്യുതി നൽകുന്നതു നിർത്തിവച്ചിരുന്നു. യൂണിറ്റിന് 10 രൂപയ്ക്ക് പവർ എക്സ്ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങിയും പകൽ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചുമാണ് ബോർഡ് ഈ കമ്മി നികത്തുന്നത്. വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ട കരാറുകളിലെ വൈദ്യുതിക്കാകട്ടെ 4.15 – 4.29 രൂപ മാത്രമാണു വില.

ADVERTISEMENT

ഇതിനിടെ, 500 മെഗാവാട്ട് വൈദ്യുതി 5 വർഷത്തേക്കു വാങ്ങുന്നതിനും ബോർഡിനു കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ 75 ദിവസം കൊണ്ടു പൂർത്തിയാക്കണം. എന്നാൽ ടെൻഡറിലൂടെ ഇത്രയും വൈദ്യുതി ലഭിക്കുമോയെന്ന് ഉറപ്പില്ല. നവംബറിൽ ബോർഡ് ടെൻഡർ വിളിച്ചപ്പോൾ 2 കമ്പനികൾ 250 മെഗാവാട്ട് നൽകാൻ സമ്മതിച്ചിരുന്നു. പക്ഷേ, കൽക്കരി ഇല്ലാത്തതിനാൽ ടെൻഡർ റദ്ദാക്കേണ്ടി വന്നു.

English Summary : Regulatory Commission allows 75 more days to purchase 465 MW of electricity