തിരുവനന്തപുരം ∙ സംസ്ഥാനത്തു ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. ജൂലൈ 31ന് അർധരാത്രി വരെയാണു നിരോധനം. കടലിൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും ആഴക്കടൽ മീൻപിടിത്തവുമാണു നിരോധിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. ജൂലൈ 31ന് അർധരാത്രി വരെയാണു നിരോധനം. കടലിൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും ആഴക്കടൽ മീൻപിടിത്തവുമാണു നിരോധിച്ചത്. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങളിൽ അംഗീകൃത വലകൾ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിനു തടസ്സമില്ല. എന്നാൽ മൺസൂൺ കാലമായതിനാൽ, ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ വള്ളത്തിൽ ഉറപ്പാക്കണം. തൊഴിലാളികളുടെ ക്യുആർ കോഡ് അധിഷ്ഠിത ആധാർ കാർഡ്, ബോട്ടിന്റെ റജിസ്ട്രേഷൻ, ലൈ‍സൻസ് എന്നിവ ഇല്ലാത്ത വള്ളങ്ങൾക്കെതിരെ നടപടിയെടുക്കും. 

മുഴുവൻ മീൻപിടിത്ത തൊഴിലാളികൾക്കും 52 ദിവസത്തേക്ക് ഒരു കാർഡിന് 43 കിലോ വീതം സൗജന്യ റേഷൻ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ (എസ്‍സിആർഎസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികൾക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും. 

ADVERTISEMENT

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീര ജില്ലകളിലായി 20 ബോട്ടുകൾ വാടകയ്ക്കെടുത്തു. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 3 മറൈൻ ആംബുലൻസുമുണ്ട്.

Content Highlight: Trawling Ban