കണ്ണൂർ ∙ ഭിന്നശേഷി ഫണ്ടും ജില്ലാതല കമ്മിറ്റിയും രൂപീകരിക്കാതെ സർക്കാർ. സംസ്ഥാനത്തെ ഓട്ടിസം ബാധിതരടക്കമുള്ള എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്ക് ആശ്വാസമാകുമായിരുന്ന പദ്ധതികൾ ഇതുകാരണം നഷ്ടപ്പെടുകയാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തുക നീക്കിവയ്ക്കേണ്ട ഫണ്ടാണ് ഭിന്നശേഷി ഫണ്ട്. 2016ലെ ഭിന്നശേഷി അ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഭിന്നശേഷി ഫണ്ടും ജില്ലാതല കമ്മിറ്റിയും രൂപീകരിക്കാതെ സർക്കാർ. സംസ്ഥാനത്തെ ഓട്ടിസം ബാധിതരടക്കമുള്ള എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്ക് ആശ്വാസമാകുമായിരുന്ന പദ്ധതികൾ ഇതുകാരണം നഷ്ടപ്പെടുകയാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തുക നീക്കിവയ്ക്കേണ്ട ഫണ്ടാണ് ഭിന്നശേഷി ഫണ്ട്. 2016ലെ ഭിന്നശേഷി അവകാശ നിയമം വകുപ്പ് 88 പ്രകാരം രൂപീകരിക്കേണ്ട ഫണ്ടാണ് 7 വർഷമായിട്ടും ഇതുവരെയും രൂപീകരിക്കാത്തത്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായം നൽകാനും വേണ്ടി 2020ലാണു ജില്ലാതല ഭിന്നശേഷി കമ്മിറ്റികൾ വേണമെന്നു സർക്കാർ ഉത്തരവിടുന്നത്. ഉത്തരവിറങ്ങി 3 വർഷമാകുമ്പോഴും കമ്മിറ്റികൾ ഇതുവരെയും പ്രാബല്യത്തിൽ വന്നിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ഭിന്നശേഷി വൊളന്റിയർമാരെ നിയമിക്കണമെന്ന ആവശ്യവും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

ADVERTISEMENT

‘ആശ്വാസകിരണം’ പദ്ധതിയിലേക്കു ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച അപേക്ഷകളിൽ 2018 മുതലുള്ള ഒരു അപേക്ഷയും ഇതുവരെ പരിഗണിച്ചിട്ടില്ല. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുമായി സഹായധനം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം. പ്രതിമാസം 600 രൂപയാണു ലഭിക്കുക. രണ്ടര വർഷമായി സഹായധനം ലഭിക്കാത്ത കുടുംബങ്ങളും സംസ്ഥാനത്തുണ്ട്.

English Summary: Welfare Schemes for Differently Abled People