തിരുവനന്തപുരം ∙ പനി ബാധിതർക്ക് ആദ്യ ഡോസ് മരുന്നു നൽകാൻ 10 ഇനങ്ങളുള്ള ഡ്രഗ് കിറ്റുമായി ആശാ വർക്കർമാർ വീടുകളിലേക്ക്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വിതരണം ചെയ്യുന്ന കിറ്റിൽ പാരസെറ്റമോൾ ഗുളിക, പാരസെറ്റമോൾ സിറപ്പ്, ആൽബെൻഡസോൾ , അയോൺ ഫോളിക് ആസിഡ് ഗുളിക, ഒആർഎസ് പാക്കറ്റ്, പൊവിഡോൺ അയോഡീൻ ഓയിന്റ്‌മെന്റ് , പൊവിഡോൺ അയോഡീൻ ലോഷൻ, ബാൻഡ് എയ്ഡ്, കോട്ടൺ റോൾ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്കു മരുന്നിന്റെ ആദ്യ ഡോസ് നൽകിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫർ ചെയ്യണമെന്ന് ആശമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 26,125 ആശാ വർക്കർമാരുണ്ട്.

ADVERTISEMENT

English Summary : Asha workers go to homes with medicine kits