തിരുവനന്തപുരം പൂജപ്പുരയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിനു മുന്നിൽ ഒരു ശിൽപം ചെയ്യാനായി അന്നത്തെ ചെയർമാൻ എന്നെയാണ് ആദ്യം സമീപിച്ചത്. തിരക്കുണ്ടായിരുന്നതിനാൽ അവർ പറയുന്ന സമയത്തിനുള്ളിൽ അതു ചെയ്യാനാകുമായിരുന്നില്ല. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മറ്റാരെക്കൊണ്ട് ചെയ്യിക്കാമെന്നായി അവരുടെ ചോദ്യം. അടുത്ത സുഹൃത്തായ ആർട്ടിസ്റ്റ് നമ്പൂതിരി അന്നു ചിത്രകാരനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന് ശിൽപകലയിൽ, പ്രത്യേകിച്ച് വലിയ ശിൽപങ്ങൾ ഒരുക്കുന്നതിൽ നല്ല താൽപര്യമുണ്ടെന്ന് അറിയാമായിരുന്നു. മലമ്പുഴയിൽ ഞാൻ ‘യക്ഷി’ ശിൽപം ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹം അവിടെ കാണാനായി വന്നിട്ടുണ്ട്. നമ്പൂതിരിയോട് ചോദിച്ചു നോക്കാൻ പറഞ്ഞു. നമ്പൂതിരി ആ ദൗത്യം ഏറ്റെടുത്തു. കോൺക്രീറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം പൂജപ്പുരയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിനു മുന്നിൽ ഒരു ശിൽപം ചെയ്യാനായി അന്നത്തെ ചെയർമാൻ എന്നെയാണ് ആദ്യം സമീപിച്ചത്. തിരക്കുണ്ടായിരുന്നതിനാൽ അവർ പറയുന്ന സമയത്തിനുള്ളിൽ അതു ചെയ്യാനാകുമായിരുന്നില്ല. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മറ്റാരെക്കൊണ്ട് ചെയ്യിക്കാമെന്നായി അവരുടെ ചോദ്യം. അടുത്ത സുഹൃത്തായ ആർട്ടിസ്റ്റ് നമ്പൂതിരി അന്നു ചിത്രകാരനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന് ശിൽപകലയിൽ, പ്രത്യേകിച്ച് വലിയ ശിൽപങ്ങൾ ഒരുക്കുന്നതിൽ നല്ല താൽപര്യമുണ്ടെന്ന് അറിയാമായിരുന്നു. മലമ്പുഴയിൽ ഞാൻ ‘യക്ഷി’ ശിൽപം ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹം അവിടെ കാണാനായി വന്നിട്ടുണ്ട്. 

നമ്പൂതിരിയോട് ചോദിച്ചു നോക്കാൻ പറഞ്ഞു. നമ്പൂതിരി ആ ദൗത്യം ഏറ്റെടുത്തു. കോൺക്രീറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും ശിൽപമാണ് അദ്ദേഹം ഒരുക്കിയത്. അദ്ദേഹത്തിന്റെ വരകളിലെന്ന പോലെ ഉയരമേറിയൊരു ശിൽപം. പക്ഷേ ആ ശിൽപത്തിൽ അദ്ദേഹം പൂർണ തൃപ്തനായിരുന്നില്ല. അത് എന്നോട് തുറന്നു പറയുകയും ചെയ്തു. പൂർണത ആഗ്രഹിക്കുന്ന ആർട്ടിസ്റ്റുകളുടെയെല്ലാം മനോഗതമാണത്. പക്ഷേ, അദ്ദേഹത്തിന്റെ വരകളെല്ലാം അക്കാദമിക് ആയി നോക്കിയാൽ ‘പെർഫെക്ട്’ എന്ന ഗണത്തിൽപ്പെടുത്താവുന്നതാണ്. 

ADVERTISEMENT

രേഖാചിത്രകലയിൽ ഒരു സിദ്ധപുരുഷൻ തന്നെയായിരുന്നു നമ്പൂതിരി. ആ മികവുള്ള ചിത്രകാരൻമാർ രാജ്യത്തു തന്നെ കുറവാണ്. വരയ്ക്കുന്ന രൂപങ്ങളുടെ ആകാര ഭംഗിയും തലയെടുപ്പുമെല്ലാം നമ്പൂതിരിച്ചിത്രങ്ങളുടെ അടയാള മുദ്രയായി. സ്ത്രീകളെ, അവരുടെ എല്ലാ ഭാവങ്ങളിലും ഇത്രയും തൻമയത്വത്തോടെ വരകളിലാക്കിയ മറ്റൊരു രേഖാചിത്രകാരനുണ്ടാവില്ല. ആ രൂപങ്ങളെ ആരും ഇഷ്ടപ്പെട്ടുപോകും. കവിത പോലെ സുന്ദരമായിരുന്നു ഒഴുക്കുള്ള നമ്പൂതിരി വരയും. പേനയും പെൻസിലുമെല്ലാം ഉപയോഗിച്ച് ചെറിയ കാൻവാസിൽ മാത്രമല്ല, പെയിന്റിൽ മുക്കിയ ബ്രഷ് കൊണ്ട് വലിയ കാൻവാസിലും സൂക്ഷ്മതയുള്ള രേഖാ ചിത്രങ്ങൾ വരയ്ക്കാൻ കഴിഞ്ഞു എന്നതും അദ്ദേഹത്തിന്റെ അപൂർവ സിദ്ധിയാണ്. 

അദ്ദേഹം വരച്ച രൂപങ്ങൾക്കെല്ലാം പൊതുവെ ചെറിയ തലയും വലിപ്പവും നീളവുമേറിയ ഉടലുമായിരുന്നു. അതിന്റെ പിന്നിൽ ഒരു ‘ശിൽപ സ്വാധീനം’ കൂടിയുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വലിയ ശിൽപങ്ങൾ താഴെ നിന്നു നോക്കുമ്പോൾ ചെറിയ തലയും വലിപ്പമേറിയ ഉടലുമാണല്ലോ? 

ADVERTISEMENT

മദ്രാസ് ഫൈൻ ആർട്സ് കോളജിൽ ഞാൻ പഠിക്കുന്ന കാലത്താണ് അവിടെ ഇടക്കിടെ വരാറുണ്ടായിരുന്ന നമ്പൂതിരിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അന്ന് ഞാൻ ചെയ്ത വർക്കുകൾ കണ്ട് അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. പിന്നീട് ഞാൻ‌ ലണ്ടനിലെ പഠനം കഴിഞ്ഞ് കേരളത്തിലേക്കു മടങ്ങിയെത്തിയതോടെ നല്ല സൗഹൃദമായി. 

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ഞാൻ ചെയ്ത സാഗരകന്യക ശിൽപം കാണാനെത്തിയപ്പോൾ അതിന്റെ മുഖസൗന്ദര്യമായിരുന്നു അദ്ദേഹത്തെ ഏറെ ആകർഷിച്ചത്. അത് എങ്ങനെ സാധിച്ചുവെന്ന് കൗതുകത്തോടെ ചോദിച്ചു. എറണാകുളത്ത് കലാപഠനത്തിനായി 1970കളുടെ ആരംഭത്തിൽ തുടങ്ങിയ കലാപീഠത്തിൽ ഞാനും അദ്ദേഹവും എം.വി.ദേവനും സി.എൻ.കരുണാകരനുമെല്ലാം ഒരുമിച്ച് അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. രസകരമായ കൂട്ടായ്മയായിരുന്നു അത്. 

ADVERTISEMENT

രസികത്തമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഒരുമിച്ചു കൂടിയ സന്ദർഭങ്ങളിലെല്ലാം ഏറെ ‘നമ്പൂതിരി ഫലിതങ്ങൾ’ ആസ്വദിച്ചിട്ടുണ്ട്. ആ രസികത്തം കൊണ്ടാകും എഴുത്തുകാരിൽ വികെഎൻ ആയിരുന്നു അടുത്ത തോഴൻ. തലയെടുപ്പുളള വരകളെ നിത്യസ്മാരകമാക്കിയാണ് നമ്പൂതിരി വിടപറയുന്നത്. അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം. 

English Summary : Kanayi Kunhiraman remembering Artist Namboothiri