ടി.കെ.വിനോദ്കുമാർ ഡിജിപിയാവും; ഡിജിപി ടോമിൻ തച്ചങ്കരി ഈ മാസം ഒടുവിൽ വിരമിക്കും
തിരുവനന്തപുരം∙ ഡിജിപി പദവിയിൽ അടുത്ത ഊഴം ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാറിന്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറിനു 2025 ഓഗസ്റ്റ് വരെ സർവീസുണ്ട്. ഡിജിപി ടോമിൻ തച്ചങ്കരി ഈ മാസം ഒടുവിൽ വിരമിക്കുന്ന ഒഴിവിലാണു വിനോദ് കുമാറിനു ഡിജിപി റാങ്ക് ലഭിക്കുന്നത്. അദ്ദേഹത്തെക്കാൾ സീനിയറായ ഹരിനാഥ് മിശ്ര (90 ബാച്ച്), രവാഡ ചന്ദ്രശേഖർ (91 ബാച്ച്) എന്നിവർ കേന്ദ്ര ഡപ്യൂട്ടേഷനിലായതിനാണു വിനോദ് കുമാർ ഡിജിപിയാകുന്നത്. എന്നാൽ സഞ്ജീബ് കുമാർ പട്ജോഷിയെ ഡിജിപി റാങ്കിൽ ഉയർത്തി അഗ്നിരക്ഷാ സേനാ മേധാവിയാക്കിയ ഉത്തരവിനൊപ്പം ഇവർക്കും ഡിജിപി ഗ്രേഡ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തു ഡിജിപിമാരുടെ 2 കേഡർ തസ്തികയും 2 എക്സ് കേഡർ തസ്തികയുമാണു കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ്, ജയിൽ മേധാവി ഡിജിപി കെ.പത്മകുമാർ എന്നിവരാണു

തിരുവനന്തപുരം∙ ഡിജിപി പദവിയിൽ അടുത്ത ഊഴം ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാറിന്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറിനു 2025 ഓഗസ്റ്റ് വരെ സർവീസുണ്ട്. ഡിജിപി ടോമിൻ തച്ചങ്കരി ഈ മാസം ഒടുവിൽ വിരമിക്കുന്ന ഒഴിവിലാണു വിനോദ് കുമാറിനു ഡിജിപി റാങ്ക് ലഭിക്കുന്നത്. അദ്ദേഹത്തെക്കാൾ സീനിയറായ ഹരിനാഥ് മിശ്ര (90 ബാച്ച്), രവാഡ ചന്ദ്രശേഖർ (91 ബാച്ച്) എന്നിവർ കേന്ദ്ര ഡപ്യൂട്ടേഷനിലായതിനാണു വിനോദ് കുമാർ ഡിജിപിയാകുന്നത്. എന്നാൽ സഞ്ജീബ് കുമാർ പട്ജോഷിയെ ഡിജിപി റാങ്കിൽ ഉയർത്തി അഗ്നിരക്ഷാ സേനാ മേധാവിയാക്കിയ ഉത്തരവിനൊപ്പം ഇവർക്കും ഡിജിപി ഗ്രേഡ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തു ഡിജിപിമാരുടെ 2 കേഡർ തസ്തികയും 2 എക്സ് കേഡർ തസ്തികയുമാണു കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ്, ജയിൽ മേധാവി ഡിജിപി കെ.പത്മകുമാർ എന്നിവരാണു കേഡർ തസ്തികയിൽ. മനുഷ്യാവകാശ കമ്മിഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ഡിജിപി ടോമിൻ തച്ചങ്കരിയും സഞ്ജീബ് കുമാർ പട്ജോഷിയും എക്സ് കേഡർ തസ്തികയിലും.
കേഡർ തസ്തികയായി കേന്ദ്രം അനുവദിച്ചിട്ടുള്ളത് പൊലീസ് മേധാവി, വിജിലൻസ് മേധാവി പദവികളാണ്. എന്നാൽ വിജിലൻസിൽ എഡിജിപി മനോജ് ഏബ്രഹാമായതിനാലാണു ഡിജിപി റാങ്കിലുള്ള ജയിൽ മേധാവിക്കു കേഡർ തസ്തിക നൽകിയത്. ഏതു തസ്തിക വേണമെങ്കിലും സർക്കാരിന് എക്സ് കേഡറാക്കാം. എന്നാൽ എണ്ണം നാലിൽ കൂടിയാൽ അക്കൗണ്ടന്റ് ജനറൽ ശമ്പള ബില്ല് തടയും . മുൻപ് ഇത്തരത്തിൽ 5 പേർക്ക് ഒരേ സമയം ഡിജിപി പദവി നൽകിയപ്പോൾ എജി തടഞ്ഞിരുന്നു. എഡിജിപിയുടെ ശമ്പളം മാത്രമേ അഞ്ചാമത്തെയാളിനു ലഭിച്ചുള്ളൂ. കേരളത്തിൽ ഡിജിപിമാരുടെ കേഡർ തസ്തിക വർധിപ്പിക്കണമെന്നു ഏറെക്കാലമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.
English Summary : DGP Tomin Thachankari will retire this month