തിരുവനന്തപുരം ∙ ഗവ. ഐടി പാർക്കുകളിലെയും സാറ്റലൈറ്റ് ക്യാംപസുകളിലെയും ബിൽഡ് അപ് സ്പേസ് (കെട്ടിടങ്ങളിലെ സ്ഥലം), ഭൂമി എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ഇന്റർനാഷനൽ പ്രോപ്പർട്ടി കൺസൽറ്റൻസികളെ നിയമിക്കുന്നതിന് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2 മാസത്തിനുള്ളിൽ വരാനിരിക്കുന്ന ഐടി നയത്തിൽ പുതിയ ഐടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗവ. ഐടി പാർക്കുകളിലെയും സാറ്റലൈറ്റ് ക്യാംപസുകളിലെയും ബിൽഡ് അപ് സ്പേസ് (കെട്ടിടങ്ങളിലെ സ്ഥലം), ഭൂമി എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ഇന്റർനാഷനൽ പ്രോപ്പർട്ടി കൺസൽറ്റൻസികളെ നിയമിക്കുന്നതിന് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2 മാസത്തിനുള്ളിൽ വരാനിരിക്കുന്ന ഐടി നയത്തിൽ പുതിയ ഐടി പാർക്കുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഐടി സ്പേസുകൾ കൺസൽറ്റൻസികൾക്കു നൽകാനുള്ള തീരുമാനം. 2 ഐടി പാർക്കുകൾ കൂടി സംസ്ഥാനത്തു വന്നേക്കും. അതിനൊപ്പം എൻഎച്ച് 66നു സമാനമായി ചില സാറ്റലൈറ്റ് ക്യാംപസുകൾ പണിയാനും സാധ്യതയുണ്ട്. ഇവിടങ്ങളിൽ കമ്പനികളെ എത്തിക്കുക എന്നതായിരിക്കും പ്രധാന ദൗത്യം.

പ്രധാന ഐടി പാർക്കുകളിൽ കമ്പനികൾ സ്ഥലമെടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സാറ്റലൈറ്റ് ക്യാംപസുകളിൽ ഭൂരിഭാഗം സ്ഥലവും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 400 ഏക്കറിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ടെക്നോസിറ്റിയിലും (ടെക്നോപാർക്ക് ഫേസ് 4) സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഇന്റർനാഷനൽ കമ്പനികളെ മാർക്കറ്റിങ് മേഖല ഏൽപിക്കാനുള്ള കാരണത്തിൽ ഇതും പ്രധാനമാണ്. ട്രാൻസാക്‌ഷൻ, സക്സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ഗവ.ഐടി പാർക്കുകളിലെ ചീഫ് എക്സിക്യൂട്ടീവുമാർ ആയിരിക്കും നിയമനം നടത്തുക. കമ്പനികളെ എത്തിച്ചതിനു ശേഷം എത്ര സ്പേസ്–ഭൂമി ഏറ്റെടുത്തു, ഏത് ഐടി പാർക്ക്, എത്ര വർഷം ലീസ് എന്നിങ്ങനെയുള്ളവ പരിഗണിച്ചാണു കൺസൽറ്റൻസികൾക്കു ഫീസ് നൽകുക. മാർക്കറ്റിങ് മേഖലയിലെ സർക്കാരിന്റെ പരിമിതികളും കണക്കിലെടുത്താണു തീരുമാനം. 

ADVERTISEMENT

കേരളത്തെ പരിചയപ്പെടുത്തി ഇവിടുത്തെ ഐടി സാധ്യതകൾ അവതരിപ്പിച്ചായിരിക്കും കൺസൽറ്റൻസികൾ മാർക്കറ്റിങ് നടത്തുക. നല്ല കമ്പനികളെ എത്തിക്കാൻ കഴിയുന്ന, ഐടി മേഖലയുടെ വളർച്ചയ്ക്കു സഹായിക്കുന്ന കൺസൽറ്റൻസികളെയാകും നിയമിക്കുക എന്ന് ഐടി സെക്രട്ടറി രത്തൻ യു.ഖേൽക്കർ പറഞ്ഞു. 

‌English Summary: Kerala Government to appoint International Property Consultancies to market IT park space