കൊച്ചി ∙ കേരഫെഡിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഓഡിറ്ററെ സ്ഥലംമാറ്റി. ശനിയാഴ്ച വൈകിട്ടാണ് ഓഡിറ്ററെ മത്സ്യഫെഡിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ‘ഭരണപരമായ സൗകര്യത്തിനായി’ എന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ളതെങ്കിലും കേരഫെഡ് ക്രമക്കേടു റിപ്പോർട്ട് ചെയ്തതിലുള്ള അതൃപ്തിയാണു അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് ആരോപണം. ഉത്തരവു കൈപ്പറ്റിയ ഓഡിറ്റർ ഇന്നലെത്തന്നെ കേരഫെഡ് വിട്ടു. കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന കോർപറേഷനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകൾ മൂലം 22 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഡിറ്റർ കേരഫെഡ് ഉന്നതരുടെ കണ്ണിലെ കരടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരഫെഡിലെ  ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഓഡിറ്ററെ സ്ഥലംമാറ്റി. ശനിയാഴ്ച വൈകിട്ടാണ് ഓഡിറ്ററെ മത്സ്യഫെഡിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ‘ഭരണപരമായ സൗകര്യത്തിനായി’ എന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ളതെങ്കിലും കേരഫെഡ് ക്രമക്കേടു റിപ്പോർട്ട് ചെയ്തതിലുള്ള അതൃപ്തിയാണു അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് ആരോപണം. ഉത്തരവു കൈപ്പറ്റിയ ഓഡിറ്റർ ഇന്നലെത്തന്നെ കേരഫെഡ് വിട്ടു.

കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന കോർപറേഷനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകൾ മൂലം 22 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഡിറ്റർ കേരഫെഡ് ഉന്നതരുടെ കണ്ണിലെ കരടായത്. കേരഫെഡ് ഉണക്കാൻ കൊടുത്ത തേങ്ങയിൽ 28.23 ലക്ഷം കിലോഗ്രാം തിരികെ ലഭിച്ചിട്ടില്ലെന്നും ഇതുവഴി നഷ്ടം 9.3 കോടി രൂപയാണെന്നും ഓഡിറ്റർ കണ്ടെത്തി. കേരഫെഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിന് ഇന്നലെ എത്തിയപ്പോഴാണ്   ബോർഡ് അംഗങ്ങൾ പോലും ഓഡിറ്ററെ സ്ഥലംമാറ്റിയ വിവരം അറിഞ്ഞത്. കിളിമാനൂർ ഗ്രാമവികസന ബാങ്ക് കൺകറന്റ് ഓഡിറ്ററെയാണു പകരം കേരഫെഡിലേക്കു നിയോഗിച്ചിട്ടുള്ളത്.

ADVERTISEMENT

English Summary : Kerafed the auditor who found the irregularity has been transferred