ആലപ്പുഴ ∙ സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ 6 ദിവസം ശേഷിക്കെ വിരലടയാളം നൽകാൻ ബാക്കിയുള്ളത് 12,42,135 ഗുണഭോക്താക്കൾ. കുറഞ്ഞസമയം കൊണ്ട് ഇതു പൂർത്തിയാകാൻ സാധ്യതയില്ലെന്നിരിക്കെ വലിയൊരു വിഭാഗം പേർ ഗുണഭോക്തൃപട്ടികയിൽനിന്നു പുറത്താകുമെന്ന് ഉറപ്പായി. ജൂൺ 30 വരെ അനുവദിച്ച സമയപരിധി ഒരു മാസം കൂടി നീട്ടി നൽകിയതാണെന്നും ഇനി ദീർഘിപ്പിക്കാൻ സാധ്യതയില്ലെന്നും ധനവകുപ്പ് അധികൃതർ അറിയിച്ചു. 12 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടാൽ സർക്കാരിനു മാസം 198 കോടിയോളം രൂപ ചെലവു കുറയും. തീയതി നീട്ടാത്തതു സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിലാണെന്നാണു സൂചന. അതേസമയം, അർഹതയുള്ളവർ അടുത്തമാസങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കിയാൽ പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടും. കുടിശിക കിട്ടില്ല. ഏപ്രിലിലെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ 6 ദിവസം ശേഷിക്കെ വിരലടയാളം നൽകാൻ ബാക്കിയുള്ളത് 12,42,135 ഗുണഭോക്താക്കൾ. കുറഞ്ഞസമയം കൊണ്ട് ഇതു പൂർത്തിയാകാൻ സാധ്യതയില്ലെന്നിരിക്കെ വലിയൊരു വിഭാഗം പേർ ഗുണഭോക്തൃപട്ടികയിൽനിന്നു പുറത്താകുമെന്ന് ഉറപ്പായി. ജൂൺ 30 വരെ അനുവദിച്ച സമയപരിധി ഒരു മാസം കൂടി നീട്ടി നൽകിയതാണെന്നും ഇനി ദീർഘിപ്പിക്കാൻ സാധ്യതയില്ലെന്നും ധനവകുപ്പ് അധികൃതർ അറിയിച്ചു. 

12 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടാൽ സർക്കാരിനു മാസം 198 കോടിയോളം രൂപ ചെലവു കുറയും. തീയതി നീട്ടാത്തതു സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിലാണെന്നാണു സൂചന.

ADVERTISEMENT

അതേസമയം, അർഹതയുള്ളവർ അടുത്തമാസങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കിയാൽ പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടും. കുടിശിക കിട്ടില്ല. ഏപ്രിലിലെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 

സർക്കാരിന്റെ സേവന പെൻഷൻ പോർട്ടലിലെ പുതുക്കിയ വിവരങ്ങൾ അനുസരിച്ച് 52,47,566 പേർ സാമൂഹിക പെൻഷൻ കൈപ്പറ്റുന്നുണ്ട്. ഇതിൽ 40,05,431 പേരാണു മസ്റ്ററിങ് പൂർത്തിയാക്കിയത്. 

ADVERTISEMENT

കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ 5 വിഭാഗങ്ങളിൽ 1600 രൂപ വീതമാണു പ്രതിമാസ പെൻഷൻ ലഭിക്കുക. 

2019 മുതലാണു സംസ്ഥാനത്ത് ബയോമെട്രിക് മസ്റ്ററിങ് നടപ്പിലാക്കിയത്. മരിച്ചവരുടെ പേരിൽ മറ്റാരെങ്കിലും പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാനാണു ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. പെൻഷൻ വാങ്ങുന്നവർ അക്ഷയകേന്ദ്രങ്ങളിൽ ആധാർ കാർഡുമായി പോയി വിരലടയാളം പതിപ്പിച്ചാണു മസ്റ്ററിങ് നടത്തേണ്ടത്.

ADVERTISEMENT

English Summary : Six days left for Welfare Pension Mustering