തിരുവനന്തപുരം∙ മികച്ച റോഡുകളിലൂടെ വാഹനങ്ങൾക്കൊപ്പം ദേശീയപാത അതോറിറ്റിയുടെ വരുമാനവും കുതിച്ചു പായുന്നു. ടോൾ പ്ലാസകൾ മുഖേന രണ്ടു വർഷത്തിനിടയിലെ വരുമാന വർധന ഇരട്ടിയോളമായപ്പോൾ അതിൽ നല്ല വിഹിതം ഫാസ്ടാഗ് വഴിയായിരുന്നു. 2023 ൽ തന്നെ ആദ്യത്തെ മൂന്നു മാസത്തെക്കാൾ 10 ശതമാനത്തോളം അധികം വരുമാനമാണ് ഏപ്രിൽ മുതൽ ജൂൺ വരെ ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നേടിയത്. സാമ്പത്തിക വർഷത്തിൽ പല ടോൾ പ്ലാസകളിലും യൂസർഫീ വർധിപ്പിച്ചതും വരുമാന വർധനയ്ക്കു കാരണമായിട്ടുണ്ട്. രാജ്യത്ത് പുതിയ ദേശീയപാതകൾ ഉൾപ്പെടെ കൂടുതൽ റോഡുകൾ അതോറിറ്റിക്കു കീഴിൽ വരുന്നുണ്ട്. 2022– 23 ൽ മാത്രം പുതിയതായി 112 ടോൾ പ്ലാസകളാണ് രാജ്യത്താകെ ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മികച്ച റോഡുകളിലൂടെ വാഹനങ്ങൾക്കൊപ്പം ദേശീയപാത അതോറിറ്റിയുടെ വരുമാനവും കുതിച്ചു പായുന്നു. ടോൾ പ്ലാസകൾ മുഖേന രണ്ടു വർഷത്തിനിടയിലെ വരുമാന വർധന ഇരട്ടിയോളമായപ്പോൾ അതിൽ നല്ല വിഹിതം ഫാസ്ടാഗ് വഴിയായിരുന്നു. 2023 ൽ തന്നെ ആദ്യത്തെ മൂന്നു മാസത്തെക്കാൾ 10 ശതമാനത്തോളം അധികം വരുമാനമാണ് ഏപ്രിൽ മുതൽ ജൂൺ വരെ ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നേടിയത്. സാമ്പത്തിക വർഷത്തിൽ പല ടോൾ പ്ലാസകളിലും യൂസർഫീ വർധിപ്പിച്ചതും വരുമാന വർധനയ്ക്കു കാരണമായിട്ടുണ്ട്. 

രാജ്യത്ത് പുതിയ ദേശീയപാതകൾ ഉൾപ്പെടെ കൂടുതൽ റോഡുകൾ അതോറിറ്റിക്കു കീഴിൽ വരുന്നുണ്ട്. 2022– 23 ൽ മാത്രം പുതിയതായി 112 ടോൾ പ്ലാസകളാണ് രാജ്യത്താകെ ആരംഭിച്ചത്. വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ബൂത്ത് ആണ് കേരളത്തിൽ‌ കഴിഞ്ഞ വർഷം ആരംഭിച്ചത്. 

ADVERTISEMENT

ടോൾ പ്ലാസകൾക്കു പകരം ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉൾപ്പെടെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വാഹനം ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ആകെ ദൂരം കണക്കാക്കി ടോൾ ഈടാക്കുന്നതിനു പഠനത്തിനായി കേന്ദ്ര സർക്കാർ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഫാസ്ടാഗ് വഴിയുള്ള വരുമാനം 

∙ ഒരു ദിവസം: 2023 ഏപ്രിലിനു ശേഷം ശരാശരി 160 കോടി രൂപ 

∙ 2023 ഏപ്രിൽ മുതൽ ജൂൺ വരെ ശരാശരി പ്രതിമാസ വരുമാനം: 4406 കോടി 

ADVERTISEMENT

∙ 2023 ജനുവരി മുതൽ മാർച്ച് വരെ ശരാശരി പ്രതിമാസ വരുമാനം: 4083 കോടി 

∙ 2022 ഡിസംബർ വരെയുള്ള ശരാശരി പ്രതിമാസ വരുമാനം: 3841 കോടി 

ഫീ പ്ലാസകളിലൂടെയുള്ള ആകെ യൂസർഫീ കലക്‌ഷൻ 

∙ 2022–23 : 48029.22 കോടി രൂപ 

ADVERTISEMENT

∙ 2021– 22 : 33907.72 കോടി 

∙ 2020– 21 : 27,923.80 കോടി 

English Summary :  Authority's income also jumps with the vehicles