കൊച്ചി ∙ ആശംസാമധുരം നുണഞ്ഞ്, സംഗീതമഴ നനഞ്ഞു മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി, സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ യുവഗായകരുടെ പ്രകടനങ്ങൾ ആസ്വദിച്ചായിരുന്നു കെ.എസ്.ചിത്രയുടെ ജന്മദിനം. ചിത്രയെ തേടി രാവിലെ തന്നെ യുഎസിൽനിന്നു ഗാനഗന്ധർവന്റെ ജന്മദിനാശംസയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആശംസാമധുരം നുണഞ്ഞ്, സംഗീതമഴ നനഞ്ഞു മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി, സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ യുവഗായകരുടെ പ്രകടനങ്ങൾ ആസ്വദിച്ചായിരുന്നു കെ.എസ്.ചിത്രയുടെ ജന്മദിനം. ചിത്രയെ തേടി രാവിലെ തന്നെ യുഎസിൽനിന്നു ഗാനഗന്ധർവന്റെ ജന്മദിനാശംസയെത്തി. സമൂഹമാധ്യമ പേജിലും ചിത്രയ്ക്കു കെ.ജെ.യേശുദാസ് ആശംസ നേർന്നു. ഗായകൻ പി.ജയചന്ദ്രനും ചിത്രയെ വിളിച്ച് ആശംസ അറിയിച്ചു. 

ബുധനാഴ്ച ചെന്നൈയിൽ നിന്നു കൊച്ചിയിലെത്തിയ ചിത്ര ഇന്നലെ രാവിലെ ഏഴരയോടെയാണു റിയാലിറ്റി ഷോയ്ക്കെത്തിയത്. തിരക്കിട്ട ഷൂട്ടിങ്ങിനിടെയും മത്സരാർഥികളും ഗായകരും ചേർന്നു കേക്ക് മുറിച്ച് പ്രിയ ഗായികയുടെ ജൻമദിനം അവിസ്മരണീയമാക്കി. വിധികർത്താക്കളും ഗായകരുമായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവർ ആശംസകളുമായി ഒപ്പം ചേർന്നു. ഉച്ചയ്ക്ക് എല്ലാവർക്കുമായി ചെറിയൊരു സദ്യയും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമത്തിലൂടെയാണ് ആശംസ നേർന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, സ്പീക്കർ എ.എൻ.ഷംസീർ, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം.സുധീരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ ആശംസകൾ നേർന്നു. 

ADVERTISEMENT

English Summary: KS Chithra birthday celebration