തൃശൂർ ∙ പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ മകൾ ഇല്ലല്ലോ എന്നു സങ്കടം പറഞ്ഞ വസന്തകുമാരിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, ‘‘സർട്ടിഫിക്കറ്റ് വാങ്ങിക്കാനെത്തിയവരെല്ലാം നിങ്ങളുടെ മക്കളല്ലേ?’’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ മകൾ ഇല്ലല്ലോ എന്നു സങ്കടം പറഞ്ഞ വസന്തകുമാരിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, ‘‘സർട്ടിഫിക്കറ്റ് വാങ്ങിക്കാനെത്തിയവരെല്ലാം നിങ്ങളുടെ മക്കളല്ലേ?’’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന് ആരോഗ്യ ശാസ്ത്ര സർവകലാശാല മരണാനന്തര ബഹുമതിയായി നൽകുന്ന എംബിബിഎസ് ബിരുദം സ്വീകരിക്കാനെത്തിയതായിരുന്നു അച്ഛൻ കെ.ജി.മോഹൻദാസും അമ്മ വസന്തകുമാരിയും. ഇരുവരെയും വേദിയിലേക്കു വിളിച്ചാണു സർട്ടിഫിക്കറ്റ് കൈമാറിയത്. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോൾ വസന്തകുമാരി വിങ്ങിപ്പൊട്ടി. 

ആരോഗ്യപ്രവർത്തകർക്കും മറ്റ് അടിയന്തര സേവനങ്ങൾ നൽകുന്നവർക്കും സുരക്ഷ ഏർപ്പെടുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന്, ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. മറ്റുള്ളവരുടെ വേദന അവനവന്റേതായി പരിഗണിക്കുന്നതു ഭാരതീയരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവമാണെന്നും രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം വൈകാരികമായ പിന്തുണ നൽകാൻ കൂടി വൈദ്യശാസ്ത്ര ബിരുദധാരികൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയെല്ലാം തിരിച്ചയച്ചാൽ ലോകത്താകെ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നു വായിച്ച കാര്യം ഗവർണർ സദസ്സുമായി പങ്കുവച്ചു.

ADVERTISEMENT

English Summary: Governor hands over Dr Vandana mbbs degree certificate to her parents